മക്കൾ സെൽവ​െൻറ പൊളിറ്റിക്കൽ ത്രില്ലർ തുഗ്ലക്​ ദർബാർ; സംഗീതം ഗോവിന്ദ്​ വസന്ത

ഇടവേളക്ക്​ ശേഷം പൊളിറ്റിക്കൽ ത്രില്ലറുമായി എത്തുകയാണ്​ തെന്നിന്ത്യയുടെ സ്വന്തം മക്കൾ​ സെൽവൻ വിജയ്​ സേതുപതി. തുഗ്ലക്​ ദർബാർ എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തി​​​െൻറ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്തുവിട്ടു. രണ്ട്​ വ്യത്യസ്​തമായ വേഷപ്പകർച്ചയിലാണ്​​ സേതുപതി പോസ്റ്ററിൽ തിളങ്ങുന്നത്​. പുതുമുഖം ഡൽഹിപ്രസാദ്​ ദീൻദയാൽ ആണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ബാലാജി തരണീധരൻ ആണ്​ തിരക്കഥ.

ഒരുപാട്​ വർഷത്തെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും പ്രയത്​നങ്ങൾക്കും ശേഷം, ഇതാ അവതരിപ്പിക്കുന്നു എ​​​െൻറ ആദ്യ സംവിധാന സംരംഭത്തി​​​െൻറ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ. എ​​​െൻറ സന്തോഷം ഇപ്പോൾ അളവറ്റതാണ്​. -പോസ്റ്റർ പങ്കുവെച്ചുകൊണ്ട്​ സംവിധായകൻ കുറിച്ചത്​ ഇങ്ങനെയായിരുന്നു.

ഞാനും റൗഡിതാൻ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം നടൻ പാർഥിബൻ, സേതുപതിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ്​ തുഗ്ലക്​ ദർബാർ. അതിഥി റാവു ഹൈദരി, മഞ്ജിമ മോഹൻ, കരുണാകരൻ, ഭഗവതി പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. മലയാളിയാ ഗോവിന്ദ്​ വസന്തയാണ്​ ചിത്രത്തി​​​െൻറ സംഗീതം നിർവഹിക്കുന്നത്​. മനോജ്​ പരമഹംസയാണ്​ ഛായാഗ്രഹണം.

Tags:    
News Summary - Tughlaq Durbar first look poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.