Posted On
date_range Updated On
date_range മാസ്സോട് മാസ്സ്; മണിരത്നത്തിെൻറ ‘ചെക്ക ചിവന്ത വാനം’ ട്രെയിലറെത്തി VIDEO
വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു, അരുൺ വിജയ്, ജ്യോതിക, പ്രകാശ് രാജ് എന്നിങ്ങനെ വമ്പൻ താര നിരയുമായി എത്തുന്ന മണിരത്നത്തിെൻറ ഏറ്റവും പുതിയ ചിത്രം െചക്ക ചിവന്ത വാനം ട്രെയിലർ എത്തി. മണി രത്നവും ശിവ ആനന്ദും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
മാഫിയ തലവനായി പ്രകാശ് രാജും മക്കളായി അരവിന്ദ് സ്വാമി, ചിമ്പു, അരുൺ വിജയ് എന്നിവരും പൊലീസ് വേഷത്തിൽ വിജയ് സേതുപതിയും എത്തുേമ്പാൾ പ്രതീക്ഷകൾ വാനോളമാണ്. െഎശ്വര്യ രാജേഷ്, അദിതി റാവു ഹൈദരി, ത്യാഗരാജൻ, ജയസുധ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
മണിരത്നത്തിെൻറ മുൻ ചിത്രങ്ങളുടേയും ഭാഗമായിട്ടുള്ള എ.ആർ റഹ്മാൻ, സന്തോഷ് ശിവൻ, ശ്രീകർ പ്രസാദ്, വൈരമുത്തു എന്നിവരും പുതിയ ചിത്രത്തിലുണ്ട്. മണിരത്നം തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.