തെലുങ്കിലും വനിതാ കൂട്ടായ്മ; ‘വോയ്‌സ് ഓഫ് വിമണ്‍’

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്ക് സമാനമായി തെലുങ്കിലും വനിതാ കൂട്ടായ്മ. നടി ലക്ഷ്മി മാഞ്ച ു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ വനിതാ കൂട്ടായ്മ രൂപം നൽകിയത്.

‘വോയ്‌സ് ഓഫ് വിമണ്‍’ എന്ന പേരിലാണ് സംഘടന രൂപം കൊണ്ടിരിക്കുന്നത്. എണ്‍പതോളം പേര്‍ അംഗങ്ങളായിട്ടുണ്ട്. സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.

Tags:    
News Summary - Voice Of Women-In Telugu Cinema-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.