Posted On
date_range Updated On
date_range തേരാ പാരാ സീരിസല്ല, ഇനി സിനിമ; യമണ്ടൻ പ്രഖ്യാപനവുമായി കരിക്ക്
സമൂഹമാധ്യമങ്ങളിൽ ഹിറ്റായ കരിക്ക് ടീം സിനിമയൊരുക്കുന്നു. കരിക്കിന്‍റെ ഹിറ്റ് വെബ് സീരീസായ തേരാ പാര എന്ന പേര ിലാണ് പുതിയ സിനിമ വരുന്നത്. സിനിമയുടെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി.
ചിത്രീകരണവും പോസ്റ്റ് പ്രൊഡ്ക്ഷനും എല്ലാം കഴിഞ്ഞ് 2020ലാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക എന്നാണ് കരിക്ക് അറിയിക്കുന്നത്.
കരിക്ക് വെബ്സീരീസ് ഒരുക്കിയ പ്രസാദാണ് തേരാ പാരാ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനില്‍ കാര്‍ത്തികേയന്‍റേതാണ് ഛായാഗ്രഹണം. സംഗീതം പി.എസ് ജയഹരി. എല്‍വിന്‍ ചാര്‍ളി ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ മോഷന്‍ ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത് ബിനോയ് ജോണ്‍ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.