നവാഗത സംവിധായകൻ ശ്രീജിത്ത് എം. നായരുടെ 'ആരംഭം ഒരു അൽബാനിയോ കഥ' തിയറ്ററുകളിലേക്ക്
പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത് എം. നായർ കഥയും സംവിധാനവും നിർവ്വഹിച്ച 'ആരംഭം ഒരു അൽബാനിയോ കഥ' ഒക്ടോബർ 9-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഹൃദയസ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ ചിത്രം വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. തികച്ചും പുതുമയുള്ള പ്രമേയവും അവതരണവുമാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന് സംവിധായകൻ ശ്രീജിത്ത് എം. നായർ വ്യക്തമാക്കി. എല്ലാ വിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്നതായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിധിൻ രാജ്, ഫാരിസ് സൽമാൻ, അഗസ്റ്റി ജോസ്, വിജേഷ് വെണ്മണൽ, ഷാജു ശങ്കർ, ഗംഗ അയ്യർ, ഇഷാനി കൃഷ്ണൻ, ബോസ്സ് നീലീശ്വരം, അമിത ദിനേശൻ, സമുദ്ര സാജൻ, പാർവതി ബിനു, സൂര്യ നാരായണൻ, വിഘ്‌നേഷ് വാസവൻ, രജീഷ് മതുക്കോത്ത്, ബിബിൻ സേവ്യർ, കാളിയർ ഡോളി, ഗ്രീഷ്മ, അസ്‌ലം, അഞ്ജിത, പ്രിൻസ്, ചിന്നു, കുരിയക്കോസ്, വിവേകാനന്ദൻ, ബാബു, വിബീഷ്, അക്ഷയ്, അഭിജിത് എം. നായർ, ശ്രീജിത്ത്, സരള വലിയകുളങ്ങര, പ്രസന്ന വലിയകുളങ്ങര, മഹാദേവൻ, നന്ദകിഷോർ, ദർശ, അഭിരാമി, ജൂനിയർ ആക്ടർ അഷറഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കായംകുളം, ഓച്ചിറ, തെങ്കാശി, കുട്രാളം തുടങ്ങിയ പ്രദേശങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.
ബാനർ: വനശ്രീ ക്രിയേഷൻസ്, ഒ.എം.സി എന്റർടെയിൻമെന്റ്സ്, കഥ, സംവിധാനം: ശ്രീജിത്ത് എം. നായർ, തിരക്കഥ, സംഭാഷണം: ശ്രീജിത്ത് എം. നായർ, രാഗേഷ് ദിപു, നിർമ്മാണം: കെ.എൻ. ബേത്തൂർ, എൽദോ ഔസേപ്പ്, ഛായാഗ്രഹണം: സജു ആദിത്യ, അമൽ തങ്കച്ചൻ, റോജിത് രവീന്ദ്രൻ, ചിത്രസംയോജനം: വിശാഖ് ജെ.എൽ, ഗാനരചന: സിന്ധു എസ്. കുറുപ്പ്, അജിത് കെ. ജോസഫ്, സുനിൽ രാമചന്ദ്രൻ, സംഗീതം & പശ്ചാത്തല സംഗീതം: ജയകാർത്തി, സൗണ്ട് മിക്സിങ് & എസ്.എഫ്.എക്സ്: അനൂപ് (വൈറ്റ്ലാൻഡ് സ്റ്റുഡിയോ, പയ്യന്നൂർ), കലാസംവിധാനം: അനീഷ് ധ്രുവ്, ഗ്രാഫിക്സ്: ബിജു സേവിയർ, വസ്ത്രലങ്കാരം: സിന്ധു എസ്. കുറുപ്പ്, നൃത്തസംവിധാനം: അമിത ദിനേശൻ, പി.ആർ.ഒ: പി.ആർ. സുമേരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.