തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഇൗ.മ.യൗ എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് 12 ചിത്രങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. മേളയിലെ 14 മലയാള ചിത്രങ്ങളിൽ പത്തും നവാഗത സംവിധായകരുടെതാണ്.
ഒാത്ത് (സംവിധാനം പി.കെ ബിജുകുട്ടൻ), പറവ (സൗബിൻ ഷാഹിർ), ഭയാനകം (ജയരാജ്), ഉടലാഴം (ഉണ്ണികൃഷ്ണൻ ആവള), മായാനദി (ആഷിഖ് അബു), ബിലാത്തിക്കുഴൽ (വിനു എ.കെ), പ്രതിഭാസം (വിപിൻ വിജയ്), ഇൗട (ബി. അജിത്ത്കുമാർ), കോട്ടയം (ബിനു ഭാസ്ക്കർ), Humans of Someone (സുമേഷ് ലാൽ), Sleeplessly Yours (ഗൗതം സൂര്യ), Ave Maria (വിപിൻ രാധാകൃഷ്ണൻ) എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
സിബി മലയിൽ ചെയർമാനും ജോർജ് കിത്തു, ഫാറൂഖ് അബ്ദുറഹിമാൻ, ഡോ.ടി.അനിത കുമാരി, ഡോ.വി. മോഹനകൃഷ്ണൻ എന്നിവർ അംഗങ്ങളായ സമിതിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.