​​ശ്രീദേവി: േകാൺഗ്രസി​െൻറ അനുശോചന ട്വീറ്റിന്​ ട്രോൾമഴ

വിടപറഞ്ഞ മഹാനടി ശ്രീദേവിക്ക്​ അനുശോചനം നേർന്ന്​ കൊണ്ടുള്ള കോൺഗ്രസ്സ്​ പാർട്ടിയുടെ ഒൗദ്യോഗിക ട്വീറ്റിന്​ ​േട്രാൾ മഴ. നടി ശ്രീദേവിക്ക്​ രാജ്യത്തി​​െൻറ ആദരമായ പദ്​മശ്രീ നൽകിയത്​ 2013ൽ യു.പി.എ സർകാറി​​െൻറ കാലത്താ​െണന്ന​ ട്വീറ്റി​​െൻറ അവസാനം ഭാഗമാണ്​​ വിനയായത്​. 

ശ്രീദേവിയുടെ മരണത്തിൽ അതീവ ദു:ഖമുണ്ടെന്നും അവർ കാഴ്​ച വെച്ച മഹത്തായ പ്രകടനങ്ങളിലൂടെ നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും അവരുടെ ​പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്ക്​​ ചേരുന്നതായും കോൺഗ്രസ്സ്​ ഒൗദ്യോഗിക ട്വിറ്റർ അ​ക്കൗണ്ടിൽ അറിയിച്ചു. കൂടെ ശ്രീദേവിക്ക്​ 2013ൽ യു.പി.എ സർകാറി​​െൻറ കാലത്ത്​ പദ്​മശ്രീ പുരസ്​കാരം നൽകിയതായും ട്വീറ്റിൽ പറയുന്നു. 

ട്വീറ്റ്​ പോസ്​റ്റ്​ ചെയ്​ത്​ നിമിഷങ്ങൾക്കകം നടിയുടെ മരണം രാഷ്​ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്ത്​വന്നു. ശ്രീദേവിയുടെ ജനനം ജവഹർലാൽ നെഹ്​റുവി​​െൻറ കാലത്താണെന്ന്​ കോൺഗ്രസ്സിനോട്​ പറയാൻ ഒരു ട്വിറ്ററാട്ടി ആവശ്യപ്പെട്ടു. ശ്രീദേവിക്ക്​ പദ്​മപുരസ്​കാരം നൽകിയതിൽ ഇന്ത്യക്കാർ മുഴുവൻ യു.പി.എ സർകാറിന്​ വോട്ട്​ ​ചെയ്യണമെന്നൊക്കെയാണ്​ മറ്റ്​ ട്വീറ്റുകൾ.

Tags:    
News Summary - sridevi passed congress troll - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.