നടി വിജയലക്ഷ്​മി തീവ്രപരിചരണ വിഭാഗത്തിൽ; സഹായം അഭ്യർഥിച്ച്​ സഹോദരി

ബംഗളൂരു: രക്​തസമ്മർദം അമിതമായി ഉയർന്നതിനെ തുടർന്ന്​ തെന്നിന്ത്യൻ നടി വിജയലക്ഷ്​മിയെ ബംഗളൂരുവിൽ സ്വകാര്യ ആശ ുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മലയാളം, കന്നട, തമിഴ്​, തെലുങ്ക്​ സിനിമകളിൽ സജീവമായിരു ന്ന നടിയാണ്​ വിജയലക്ഷ്​മി. അവസരങ്ങൾ കുറഞ്ഞതോടെ സീരിയലിലേക്ക്​ ചുവടുമാറി.

അസുഖബാധയെ തുടർന്ന്​ കഴിഞ്ഞയാഴ്​ച വിജയലക്ഷ്​മിയുടെ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരുടെയും ചികിത്സാ ചെലവ്​ കുടുംബത്തിന്​ താങ്ങാനാവില്ലെന്നും സിനിമാ മേഖലയിലുള്ളവർ സഹായവുമായി മുന്നോട്ടുവരണമെന്നും നടിയുടെ സഹോദരി ഉഷാദേവി അഭ്യർഥിച്ചു.

കരിയറിലും ജീവിതത്തിലും പ്രതിസന്ധികൾ നേരിട്ട വിജയലക്ഷ്​മി 2006ൽ അ​ച്ഛ​​െൻറ ആരോഗ്യാവസ്​ഥ വഷളായതിനെ തുടർന്ന്​ ആത്​മഹത്യക്ക്​ ശ്രമിച്ചിരുന്നു.

Tags:    
News Summary - South actress Vijayalakshmi admitted to the ICU-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.