എ.ആർ റഹ്മാന്‍റെ ഇന്ത്യ ഇതല്ലെങ്കിൽ അദ്ദേഹത്തിന് മികച്ച രാജ്യത്തേക്ക് പോകാം - പണ്ഡിറ്റ്

ഗൗരി ലങ്കേഷിന്‍റെ കൊലപാതാകത്തെ അപലപിച്ച സംഗീത സംവിധായകൻ എ.ആർ റഹ്മാനെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. ഇത്​ ത​​​​െൻറ ഇന്ത്യ അല്ലെന്ന്​ പറയുന്ന റഹ്മാന് നൂറ് ശതമാനം മികച്ചതെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകാമെന്നും ഫേസ്ബുക്കിൽ കുറിച്ചു. 

താങ്കൾ ഈ രാജൃത്തിന് ആവശൃമാണ്. ഒരിക്കലും അതൃാവശൃമല്ല. നല്ല കഴിവുള്ള എത്രയോ സംഗീതജ്ഞർ ഇവിടെയുണ്ട്. താങ്കൾ ചെയ്തിരുന്ന ജോലികൾ അവർ സന്തോഷത്തോടെ ചെയ്യും. ഇത്രയും കാലം എത്രയോ കോടികൾ ഇന്തൃയിൽ നിന്നും ജോലി ചെയ്തു ഉണ്ടാക്കി. ഇനിയും കുറേ കോടികൾ ഉണ്ടാക്കും. സംഗീതത്തേയും ദൈവം തന്ന 
അപാരമായ കഴിവിനെയും ഭംഗിയായി വിറ്റു കാശാക്കുന്നുവെന്നും പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. 


നിലവിൽ രാജ്യത്ത്​ നിലനിൽക്കുന്ന അന്തരീക്ഷം ഇന്ത്യയുടേതല്ല. കൊലപാതകത്തിൽ എനിക്ക്​ ദുഃഖമുണ്ട്​. ഇന്ത്യയിൽ നടക്കാൻ പാടില്ലാത്തതാണ്​. ഇത്​ എ​​​​െൻറ ഇന്ത്യയല്ല. പുരോഗമന കാഴ്​ചപ്പാടുള്ള ഇന്ത്യയാണ്​ എനിക്കാവശ്യമെന്നായിരുന്നു റഹ്​മാൻ പറഞ്ഞത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മഹാനായ സംഗീതഞ്ജൻ A.R. Rahman , കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധൃമ പ്രവർത്തകയുടെ മരണത്തിൽ 
അപലപിച്ചത് മനസ്സിലാക്കാം...വൃക്തി പരമായ് എനിക്കും ദുഃഖമുണ്ട്. പക്ഷേ തന്ടെ പ്രതികരണത്തിൽ അദ്ദേഹം ഉപയോഗിച്ച വാക്കുകളിൽ വളരെ ദുഃഖമുണ്ട്.... ഇതു അദ്ദേഹത്തിന്ടെ മനസ്സിൽ ഉള്ള 
ഇന്തൃ അല്ല എന്നാണ് പറയുന്നത്....(ഒരു murder നടക്കുന്നത് ഇന്തൃയിൽ ആദൃമിയിട്ടാണോ, എന്തോ ? ) സാർ, തമിഴ്നാട്ടിൽ എത്രയോ കർഷകർ കൃഷി നാശം വന്നും, ദാരിദ്രത്താലും ആത്മഹതൃ ചെയ്യുന്നു.... അതൊന്നും നിങ്ങൾ 
ഇതുവരെ അറീഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ ക്രൂരമായീ പീഡിപ്പിച്ചത് നിങ്ങൾ അറിഞ്ഞില്ലേ, Delhi യിൽ 
നിർഭയയുടെ കൊലപാതകം താന്കൾ അറിഞ്ഞില്ലേ.... കേരളത്തിൽ ഓരോ വർഷവും എത്രയോ political murders നടക്കുന്നു...അതൊന്നും നിങ്ങൾ അറിഞ്ഞില്ല...Coimbatore സാഫോടനവും, Mumbai ആക്രമണവും, ഒരു professor ടെ 
കെെ വെട്ടിയപ്പോഴും, കാശ്മീരിൽ ജവാന്മാരെ കൊല്ലുമ്പോഴും, മുമ്പ് കേരളത്തിൽ സുനാമി വന്നു എത്രയോ പേർ മരിച്ചപ്പോഴും താന്കളുടെ കാരൃമായ പ്രതികരണം ഒന്നും കണ്ടില്ല...കാരൃം 1947 ൽ ഇന്തൃക്കു സ്വാതന്തൃം കിട്ടിയെന്കിലും പല പല ജാതി,മതങ്ങൾ, culture, ശെെലികൾ, സ്വഭാവരീതി കാരണം 100% ഇന്തൃ ഇനിയും set ആയിട്ടില്ല...അതുകൊണ്ടാണ് ഇവിടെ പല ആഭൃന്തര ലഹളയും, political murders നടക്കുന്നത്....കുറച്ച് വർഷം കൂടി കഴിഞ്ഞാൽ എല്ലാം ശരിയാകും... നിങ്ങളുടെ പ്രതികരണം വായിച്ചാൽ ഇന്തൃയിൽ ഇങ്ങനൊരു 
കൊലപാതകം ആദൃമായിട്ടാണെന്നു തോന്നും...!അതു പോലെ നിങ്ങളുടെ മനസ്സിൽ ഉള്ള ഇന്തൃ ഇങ്ങനെ അല്ല എന്നും കണ്ടു.... അതു വായിച്ചപ്പോൾ താന്കൾക്ക് ഇന്തൃ വിട്ട് താന്കളുടെ സ്വപ്നത്തിലെ 100% perfect ആയ രാജൃത്തിലേക്കു
പോകുവാൻ താല്പരൃമുള്ളതായ് തോന്നി....എന്കിൽ ഒട്ടും സമയം കളയണ്ടാ...എത്രയും പെട്ടെന്ന് പൊക്കൊളൂ...
All is wanted....None is most wanted...താന്കൾ ഈ രാജൃത്തിന് ആവശൃമാണ്...ഒരിക്കലും അതൃാവശൃമല്ല....
നല്ല കഴിവുള്ള എത്രയോ musicians ഇവിടെ ഉണ്ട്...താന്കൾ ചെയ്തിരുന്ന ജോലികൾ അവർ സന്തോഷത്തോടെ ചെയ്യും...ഇത്രയും കാലം താന്കൾ എത്രയോ കോടികൾ ഈ ഇന്തൃയിൽ നിന്നും ജോലി ചെയ്തു ഉണ്ടാക്കി...ഇനിയും കുറേ
കോടികൾ ഉണ്ടാക്കും....Music നേയും ദെെവം തന്ന അപാരമായ talent നേയും ഭംഗിയായ് വിറ്റു കാശാക്കുന്നു... ഇന്തൃ പെട്ടന്നൊന്നും താന്കളുടെ സ്വപ്ന ഇന്തൃ ആകില്ല... So ഇന്തൃയിൽ നിന്നും ഇനിയും പണം ഉണ്ടാക്കണമെന്നുണ്ടെന്കിൽ ഇവിടെ തന്നെ തുടർന്നോളൂ.....all the best...അല്ലെന്കിൽ പോകൂ...(താന്കളുടെ Facebook ലൂടെ ഇതു പോലുള്ള എല്ലാ political Murders, തീവ്രവാദം , വിലകയറ്റം എതിരെ post എന്കിലും ഇട്ട് 
ജനങ്ങളെ ഉദ്ദരിച്ചൂടെ...ഇതിപ്പോൾ full business, marketing ഭാഗമായുള്ള Post കൾ മാത്രം അല്ലേ ഭൂരിഭാഗവും ഉള്ളൂ...ഇന്തൃ ഉഷാറാകുവാൻ  താന്കൾക്ക് സഹായിക്കുവാൻ വയ്യ എന്കിൽ....സഹായിക്കുവാൻ മനസ്സില്ലാത്തവർ സഹതപിച്ചിട്ട് കാരൃമില്ല...)


 

Full View
Tags:    
News Summary - Santhosh Panditt Criticizes AR Rahman On Gauri Lankesh Condolence-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.