സാമുവൽ വീണ്ടും വരുന്നു; നായകനല്ല ഇത്തവണ വില്ലൻ

സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ വീണ്ടും വരുന്നു. ഇത്തവണ വില്ലനായിട്ടാണ് താരമെത്തുന്നത്. വി.എ ബിജിന്‍ സംവിധാനം ചെയ്യുന്ന പര്‍പ്പിള്‍ എന്ന ചിത്രത്തിലാണ് സാമുവൽ അഭിനയിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

രതീഷ് നായരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, റിഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. 

Full View
Tags:    
News Summary - Samuel Robinson Again Comes as Villain-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.