Posted On
date_range Updated On
date_range കരീം മൊറാനിയുടെ രണ്ടാം പരിശോധനാ ഫലവും പോസിറ്റീവ്
മുംബൈ: കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് നിർമാതാവും സംഘാടകനുമായ കരീം മൊറാനിയുടെ രണ്ടാം പരിശോധനാ ഫലവും പ ോസിറ്റീവ്. മുംബൈ നാനാവതി ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ് 60കാരനായ മൊറാനി.
ഹൃദ്രോഗമുള്ള മൊറാനിയുടെ ആരോഗ്യനിലയിൽ കുടുംബാംഗങ്ങൾ ആശങ്കയിലാണ്. ഏപ്രിൽ എട്ടിന് നടത്തിയ ആദ്യ പരിശോധനാ ഫലവും പോസിറ്റീവ് ആയിരുന്നു. അതേസമയം, മൊറാനിയുടെ മക്കളായ ഷാസയുടെയും സോയയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.
ഇതേതുടർന്ന് ഇരുവരെയും ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. മുൻകരുതലിന്‍റെ ഭാഗമായി ഇരുവരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.