Posted On
date_range Updated On
date_range മൂന്ന് ഭാഷകളിലായി പ്രഭാസിന്‍റെ പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു
പ്രഭാസ് നായകനായി ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു. ജില്‍ എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ കെ.കെ. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പൂജ ഹൈദരാബാദില്‍ നടന്നു. സാഹോയുടെ ചിത്രീകരണത്തിനിടയില്‍ പ്രഭാസ് തന്നെയാണ് പുതിയ ചിത്രത്തിന്‍റെ വിവരം ഫേസ്ബുക് പേജില്‍ വെളിപ്പെടുത്തിയത്.
തമിഴ് ചിത്രമായ മുഖംമൂടി, ഹിന്ദി ചിത്രമായ മോഹന്‍ജൊദാരോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ നായിക. യുവി ക്രിയേഷന്‍സുമായി ചേര്‍ന്ന് ഗോപീകൃഷ്ണ മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. അമിത് ത്രിവേദിയാണ് സംഗീത സംവിധായകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.