‘അഡാർ ലവി’നെതിരെ സൈബർ ആക്രമണം; അണിയറ പ്രവർത്തകർ പരാതി നൽകി

കൊച്ചി: ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്​’ എന്ന സിനിമക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായും സിനിമ ഡ ൗൺലോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതായും ചൂണ്ടിക്കാണിച്ച് അണി‍യറ പ്രവർത്തകർ പരാതി നൽകി. സ ിറ്റി പൊലീസ് കമീഷണർ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. എന്നിവർക്കാണ് ചിത്രത്തി​െൻറ നിർമാതാവ് ഔസേപ്പച്ചൻ വാളക്കുഴി പരാതി സമർപ്പിച്ചത്.

ഫെബ്രുവരി 14ന് പുറത്തിറങ്ങിയ ചിത്രം രണ്ടുദിവസത്തിനുള്ളിൽ പന്തളം സ്വദേശി ഡൗൺലോഡ് ചെയ്ത് പ്രദർശിപ്പിച്ചെന്നാണ് പരാതി. ഇതുമൂലം നിർമാതാവിന് കോടിക്കണക്കിന് രൂപയുടെ നഷ്​ടമുണ്ടായി. നിയമവിരുദ്ധമായി പുതിയ ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത് സിനിമ വ്യവസായത്തെ തകർക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ പരാതി അവർ സംസ്ഥാന ആൻറി വിഡിയോ പൈറസി സെല്ലിന് കൈമാറിയിട്ടുണ്ട്.

കണ്ണിറുക്കൽ വിഡിയോയിലൂടെ ലോകമെങ്ങും വൈറലായ പ്രിയവാര്യരും റോഷനും അഭിനയിച്ച ചിത്രം പ്രതീക്ഷകളോടെയാണ് വാല​ൈൻറൻ ദിനത്തിൽ തിയറ്ററുകളിലെത്തിയത്. എന്നാൽ, പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് സിനിമയുടെ ക്ലൈമാക്സ് മാറ്റി ചിത്രീകരിച്ച് വീണ്ടും പ്രദർശനത്തിനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഇതിനിടയിലാണ് വ്യാജപതിപ്പിനെക്കുറിച്ച് പരാതി ഉയർന്നത്.

Tags:    
News Summary - Oru Adaar Love Omar Lulu -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.