മാണിക്യ മലർ ഗാനത്തിൽ പ്രവാചക നിന്ദയില്ല -ഒമർ ലുലു

സാമൂഹിക മാധ്യമങ്ങളിൽ വൈറലായ അഡാറ് ലവിലെ ഗാനം പ്രവാചക നിന്ദയെന്ന പരാതിയിൽ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. വിവാദങ്ങൾ വേദനിപ്പിക്കുന്നു. ഗാനത്തിൽ പ്രവാചക നിന്ദയില്ല. കേസ് നിയമപരമായി നേരിടും.  ഇത്​ പഴയ പ്രണയഗാനമാണ്​. എല്ലാ സമുദായങ്ങളും ഇൗ പാട്ട്​ പാടിയിരുന്നു. അതിൽ മുസ്​ലിം വിരുദ്ധമായ യാതൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

‘മാണിക്യ മലരായ പൂവി’ എന്ന പാട്ട്​ മതവികാരം​ വ്രണപ്പെടുത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി മുഖീത്​ ഖാൻ എന്നയാളാണ്​ ​െഹെദരാബാദിലെ ഫലക്​നുമ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയത്​. ഇതിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ പൊലീസ് കേസെടുത്തു. 

പാട്ട്​ പഠിക്കാൻ ശ്രമിച്ച വേളയിൽ തർജമ പരിശോധിച്ചെന്നും അപ്പോഴാണ്​ ​പ്രണയരംഗത്തിന്​ മതപരമായി ബന്ധമുള്ള വരികൾ ഉപയോഗിച്ചത്​ ശ്രദ്ധയിൽപെട്ടതെന്നും മുഖീത്​ ഖാൻ സ്വകാര്യ ചാനലിനോട്​ പറഞ്ഞു. സിനിമയിലെ അഭിനേതാക്കൾക്കെതിരെ പരാതിയില്ല. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പാട്ടി​​​​െൻറ വരികളെന്ന്​ സിനിമ സംവിധായകൻ ഉമർ ലുലു പറഞ്ഞു.

Full View
Tags:    
News Summary - Omar Lulu's Response on Case of Manikya Malar-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.