Posted On
date_range Updated On
date_range കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു; രാജമൗലിക്ക് മാത്രമല്ല, ആ രഹസ്യം ഒരാൾക്ക് കൂടി അറിയാം
പനാജി: ബാഹുബലിയുടെ ഒന്നാം ഭാഗം പുറത്തിറങ്ങിയതിന് ശേഷം ട്രോളായും മേമേകളായും ചർച്ച ചെയ്തത് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിനെ കുറിച്ചായിരുന്നു. ഒന്നാം ഭാഗത്തിൽ സർപ്രൈസ് ആക്കി വെച്ച ഇതിന്‍റെ ഉത്തരം ബാഹുബലി രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് സംവിധായകൻ രാജമൗലി പറഞ്ഞത്. എന്നാൽ ഇപ്പോൾ ആ രഹസ്യം ഒരാൾക്ക് കൂടി അറിയാം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർധൻ റാത്തോഡിനാണ് രഹസ്യം അറിഞ്ഞത്. ഗോവയിൽ 47ാമത് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്‍റെ സമാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജമൗലിയും ചടങ്ങിൽ അതിഥിയായിരുന്നു. ഇത്രയും മികച്ച ചിത്രമൊരുക്കിയതിന് രാജമൗലിക്ക് നന്ദി. കൂടാതെ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന രഹസ്യം പറഞ്ഞ് തന്നതിനും നന്ദിയുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.