മുംബൈ: നേപ്പാളി നടി മീനാക്ഷി താപ്പയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. നടൻ അമിത് ജയ്സ്വാൽ, കാമുകി പ്രീതി സുരിൻ എന്നിവർക്കാണ് ശിക്ഷ. 2012 മാർച്ച് 14നാണ് മീനാക്ഷി കൊല്ലപ്പെട്ടത്. സിനിമയിൽ വേഷം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരുവരും ഇവരെ മുംൈബയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
തുടർന്ന് തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ, പ്രതീക്ഷിച്ച പണം ലഭ്യമാകാതിരുന്നതോടെ മീനാക്ഷിയെ െകാലപ്പെടുത്തി. മാലിന്യക്കുഴിക്കരികിൽ നിന്നാണ് മീനാക്ഷിയുടെ മൃതദേഹം കണ്ടെടുത്തത്. മീനാക്ഷിയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള ശ്രമത്തിനിടെ 2012 ഏപ്രിലിൽ പ്രതികൾ പൊലീസ് പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.