നമിത വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരം നമിത വിവാഹിതയാകുന്നു. സുഹൃത്ത് വീർ എന്ന വീരേന്ദ്ര ചൗധരിയാണ് വരൻ. നവംബർ 24ന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് തമിഴ് ബിഗ്ബോസ് താരം റൈസ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലഭിനയിച്ച നമിത അമിതവണ്ണം വെച്ചതോടെ സിനിമയിൽ നിന്നകന്നു. മലയാളത്തിൽ ബ്ലാക്ക്സ്റ്റാലിനിലും പിന്നീട് പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. വിജയ് ചിത്രം അഴകിയ തമിഴ് മകൻ, ഞാൻ അവൻ അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് നല്ല വേഷങ്ങൾ അവരെ തേടിയെത്തിയില്ല. 

പൊട്ട് എന്ന തമിഴ് ചിത്രം നമിതയുടേതായി പുറത്തിറങ്ങാനുണ്ട്. 

Full View
Tags:    
News Summary - Namitha announces her marriage date and life partner-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.