മുംബൈ ചലചിത്രമേളയിൽ പാകി​സ്​താൻ സിനിമ പ്രദർശിപ്പിക്കില്ല

മുംബൈ: പ്രാദേശികമായ എതിർപ്പിനെ തുടർന്ന്​ മുംബൈ ചലചിത്രമേളയിൽ പാകിസ്​താൻ സിനിമ ജാഗോ ഹുവ സവേര  പ്രദർശിപ്പിണ്ടേന്ന്​ സംഘാടകർ തിരുമാനിച്ചു.
ഉറി ആക്രമണത്തിനുശേഷം പാകിസ്​താനെതിരായുളള വികാരം മുംബൈയുടെ പല ഭാഗങ്ങളിലും ശക്​തമാണ്.​ ഇൗ പശ്​ചാത്തലത്തിലാണ്​ സിനിമ പ്രദർശിപ്പിക്കേണ്ടെന്ന്​ സംഘാടകർ തീരുമാനിച്ചത്​. സിനിമയുടെ പ്രദർശനാനുമതിക്കായി സംഘാടകർ ആദ്യം പൊലീസിനെ സമീപിച്ചുവെങ്കിലും പിന്നീട്​ വേണ്ടന്നു വയ്​ക്കുകയായിരുന്നു.
1960ൽ പുറത്തിറങ്ങിയ ചലചിത്രമാണ്​ ജാഗോ ഹുവാ സവേര. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഒാസ്​കാർ അവാർഡും ചിത്രത്തിന്​ ലഭിച്ചിരുന്നു. പാകിസ്​താനിലെ ഒരു മത്സ്യബന്ധന ഗ്രാമത്തി​െൻറ കഥയാണ്​ ചിത്രം പറയുന്നത്​. ഒക്​​േടാബർ 20മുതൽ 27 വരെയാണ്​ മുംബൈ ചലചിത്രമേള. വിവിധ വിഭാഗങ്ങളിലായി 54ഒാളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
Tags:    
News Summary - Mumbai Film Festival Won't Screen Pakistani Film Jago Hua Savera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.