യു.കെ പശ്ചാത്തലത്തിൽ ഒരുക്കിയ സൈക്കോളജിക്കൽ ക്രൈം ത്രില്ലറുമായി ‘കണ്ടൻ’

ലണ്ടൻ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രം ‘കണ്ടൻ’ റിലീസിനൊരുങ്ങുന്നു. മനുഷ്യ മനസ്സിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുന്ന ശക്തമായ ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ് ഈ ചിത്രം. സെന്റ് മേരീസ് അസോസിയേറ്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം പകുതിയോടെ ഇന്ത്യയിലെയും യു.കെയിലെയും തിയറ്ററുകളിൽ എത്തും.

പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. നവാഗതനായ ജിബിൻ ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിങ് എന്നിവ നിർവ്വഹിക്കുന്നത്. കാമറ കൈകാര്യം ചെയ്യുന്നത് ജിബിൻ ആന്റണിയും അലൻ ജേക്കബും ചേർന്നാണ്. സംഗീതം: ജയ്സൺ ജോൺ, ആലാപനം: സൂരജ് സന്തോഷ്, ഗാനരചന: ജിബിൻ ആന്റണി, ആർട്ട് ഡയറക്ടർ: ജെറിൻ തൊട്ടപ്പിള്ളി ജോണി, ലൈൻ പ്രൊഡ്യൂസർ: ഫിലിപ്പ് കെ. ജെ, ക്രിയേറ്റീവ് ഹെഡ്: ബെന്നി ആശംസ, പി.ആർ.ഒ: എം. കെ. ഷെജിൻ.

അനു അടൂർ, നിഷ നായർ, ദീപക് ജയൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും ജ്യോതിഷ് ജോസ് കോ-ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു. സന്ദീപ് പീറ്റർ, ബേസിൽ കുട്ടമ്പുഴ എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പോസ്റ്റ്-പ്രൊഡക്ഷൻ കോർഡിനേറ്റർ: സാൻ ആന്റണി ജോർജ്, ഡബ്ബിങ്: ജീസൻ സാഗർ, കളർ ഗ്രേഡിങ്: സുരേഷ് എസ്.ആർ, സൗണ്ട് മിക്സിങ്: സന്ദീപ് ശ്രീധരൻ എന്നിവരാണ് മറ്റ് സാങ്കേതിക വിദഗ്ധർ.

Tags:    
News Summary - psychological crime thriller Kandan to release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.