Posted On
date_range Updated On
date_range മോദി വ്യക്തിപ്രഭാവമുള്ള നേതാവ് -രജ്നികാന്ത്
ന്യൂഡൽഹി: നരേന്ദ്ര മോദിയെ പുകഴ്ത്തി തമിഴ്നടൻ രജനികാന്ത്. ജവഹർലാൽ നെഹ്റു, രാജീവ് ഗാന്ധി എന്നിവർക്ക് ശേഷം വ്യക് തിപ്രഭാവമുള്ള നേതാവായി മോദി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിലേക്ക് തന്നെയും ക്ഷണിച്ചിട്ടുണ്ടെന്നും രജനി പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കേണ്ടതില്ല. രാഹുലിന്‍റെ നേതൃപാടവത്തിന്‍റെ കുറവല്ല, മുതിർന്ന നേതാക്കൾ കഠിനാധ്വാനം ചെയ്യാത്തതാണ് പ്രശ്നമെന്നും രജനി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.