അവാർഡ്​ ചിത്രങ്ങളെ പ്രേക്ഷകർ പാതകമായി കാണുന്നു -സംവിധായകൻ അനിൽ തോമസ്

കൊച്ചി: കൊലപാതകത്തെയും ബലാത്സംഗത്തെയുംപോലെ പാതകമായാണ്​ പ്രേക്ഷകർ അവാർഡ്​ ചിത്രങ്ങളെ കാണുന്നതെന്ന്​ സു​രഭി ലക്ഷ്​മിക്ക്​ മികച്ച നടിക്കുള്ള ​േദശീയ അവാർഡ്​ നേടിക്കൊടുത്ത ‘മിന്നാമിനുങ്ങി’​​​​​െൻറ സംവിധായകൻ അനിൽ തോമസ്​. അവാർഡ്​ ലഭിച്ചതു കൊണ്ട്​ അവാർഡ്​ സിനിമ എന്ന്​ മുദ്രകുത്തി മാറ്റിനിർത്തുന്ന സമൂഹത്തി​​​​​െൻറ കാഴ്​ച്ചപ്പാട്​ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സൂപ്പർ താരങ്ങളില്ല എന്ന പേരിൽ നല്ല സിനിമയെ മാറ്റി നിർത്തുന്നുണ്ട്​. സൂപ്പർ താരങ്ങൾ സിനിമയിൽ പ്രധാന ഘടകമായി മാറി. സൂപ്പർ താരങ്ങൾക്കുപകരം അനുയോജ്യ നടീനടന്മാരെവെച്ച്​ എടുക്കുന്ന സിനിമകൾക്ക്​ അംഗീകാരം കിട്ടാതെപോകുന്നു. താരാധിപത്യം സൃഷ്​ടിച്ചത്​ താരങ്ങളല്ല; പൊതുസമൂഹമാണ്​. ഇൗ സമീപനവും ശരിയല്ല.

സുരഭിയുടെ കരിയറിൽ മികച്ച സിനിമയാണ്​ ‘മിന്നാമിനുങ്ങ്​’. സമൂഹത്തി​​​​​െൻറ താ​േഴത്തട്ടിലുള്ള ഒരു വിധവ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്ന്​ ‘മിന്നാമിനുങ്ങ്​’ ചിത്രീകരിക്കുന്നുവെന്ന്​ അനിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സുരഭി ലക്ഷ്​മിയും പ​െങ്കടുത്തു.


 

Tags:    
News Summary - minnaminungu director anil thomas and actress surabhi lakshmi -movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.