മീ ടൂ: വികാസിനെതിരായ ആരോപണം ശരിയെന്ന് ഇംറാൻ ഖാൻ

ന്യൂഡൽഹി: ബോളിവുഡ്​ സംവിധായകൻ വികാസ്​ ബഹലിനെതിരായ മീ ടൂ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഇംറാൻ ഖാൻ. വികാസ്​ ബഹലിനെതിരായ ആരോപണത്തിൽ അത്ഭുതമില്ലെന്നും സിനിമ വ്യവസായത്തിലെ എല്ലാവർക്കും അദ്ദേഹത്തെ അറിയാമെന്നും ഇംറാൻ ഖാൻ പ്രതികരിച്ചു. ദേശീയ ദിനപത്രം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

എല്ലാവരും വികാസ്​ ബഹലിനെ കുറിച്ച് പറയുന്നു. എന്നാൽ, മൂന്നു നടിമാരിൽ നിന്ന് ഇക്കാര്യങ്ങൾ താൻ അറിഞ്ഞതാണ്. വർഷങ്ങൾ മുമ്പുള്ള കാര്യമാണ് ആ പെൺകുട്ടി പറഞ്ഞത്. ഇക്കാര്യം സിനിമാ മേഖലയിലെ എല്ലാവർക്കും അറിയാവുന്നതാണെന്നും ഇംറാൻ ഖാൻ വ്യക്തമാക്കി. ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാന്‍റെ ബന്ധുവാണ് ഇംറാൻ ഖാൻ.

വികാസ്​ ബഹൽ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചതായി പ്രമുഖ നടി കങ്കണ റണാവത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോൾ വികാസ് ബഹൽ ആലിംഗനത്തിലൂടെ അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു. ഇതിനിടെ കഴുത്തിലും മുടിയിലും മുഖം അമര്‍ത്തുക പതിവായി.

ആ ആലിംഗനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബലം പ്രയോഗിക്കേണ്ടി വന്നു. ശേഷം ഞാൻ കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും വികാസ് വിമര്‍ശിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അയാള്‍ പറയുമായിരുന്നു.

ഇത്തരം കാര്യങ്ങളില്‍ വ്യക്തിയെയോ അയാളുടെ വിവാഹ ജീവിതത്തെയോ അളക്കാറില്ല. പക്ഷേ ആസക്തി രോഗമായി മാറുമ്പോള്‍ അക്കാര്യം എനിക്ക് തിരിച്ചറിയാനാകും. എന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വികാസിനെതിരെ യുവതി ഉന്നയിച്ച ആരോപണം പൂര്‍ണമായി വിശ്വസിക്കുന്നു. നേരത്തെയും യുവതിയെ പിന്തുണച്ചിരുന്നു. അതിന്‍റെ പേരില്‍ എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അന്ന് അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും കങ്കണ പറയുന്നു.

Tags:    
News Summary - MeToo: Actress Imran Khan on Vikas Bahl -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.