ചെന്നൈ: ‘മെർസൽ’ സിനിമാവിവാദത്തിൽ നടൻ വിജയ്യുടെ ജാതിപ്പേര് ഉപയോഗിച്ച് വർഗീയത വളർത്താൻ ശ്രമിച്ചതിന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവജനതാദൾ (യു) ദേശീയ പ്രസിഡൻറ് സലീം മടവൂർ തമിഴ്നാട് ഡി.ജി.പി ടി.കെ. രാജേന്ദ്രന് പരാതി നൽകി.
ക്രിസ്ത്യാനിയായ വിജയ് ഹിന്ദുക്കളെ പ്രകോപിപ്പിക്കാനാണ് സിനിമയിൽ ജി.എസ്.ടിയെ വിമർശിക്കുന്നതെന്ന് പ്രസ്താവിച്ച രാജ, സിനിമയുടെ നിർമാതാവായ തെനാണ്ടൽ സിനിമ കമ്പനിയുടെ ഉടമകളിൽ ഒരാളായ ഹീമാ രുക്മാനിയും ക്രിസ്ത്യാനിയാെണന്ന് പറഞ്ഞിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മതവിശ്വാസികൾ തമ്മിൽ ശത്രുത വളർത്താനാണ് രാജ ശ്രമിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.