ചെന്നൈ: തമിഴ് സിനിമകളിലെ പതിവു വില്ലൻ കഥാപാത്രങ്ങളുടെ സ്റ്റൈൽ മാറ്റിമറി ച്ച ‘അലസനായ ക്രൂരൻ’ മൻസൂർ അലിഖാെൻറ വോട്ടുപിടിത്തം അടിപൊളി. ‘നാം തമിഴർ കക്ഷി’യുടെ ദിണ്ടിഗൽ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് ഇദ്ദേഹം. ഇസ്തിരിയിടാത്ത ഷർട്ടും പാൻറ്സും ധരിച്ച്, ചീകാത്ത മുടിയുമായി തെരുവോരങ്ങളിൽ അലസഭാവത്തിൽ നടന്നാണ് മൻസൂർ അലിഖാൻ വോട്ടഭ്യർഥിക്കുന്നത്.
റോഡരികിലെ തൂപ്പുകാരനെ കണ്ടാൽ ചൂലു വാങ്ങി അടിച്ചുവാരും. തുടർന്ന് മാലിന്യവണ്ടി ഒാടിച്ച് വോട്ടഭ്യർഥിക്കും. പച്ചക്കറി കടയിൽ കയറിയാൽ അൽപസമയം കച്ചവടത്തിലേർപ്പെടും. ചായക്കടയിൽ എത്തിയാൽ ചായ അടിക്കാനും തയാർ. റോഡരികിൽ ഷൂ പോളിഷ് ചെയ്യുന്നയാളെ കണ്ടാൽ അവിടിരുന്ന് ചെരിപ്പുകുത്തിയുടെ റോൾ ഏറ്റെടുക്കും.
വഴിപോക്കരെ തടഞ്ഞുനിർത്തി ഭീഷണിയുടെ സ്വരത്തിലും വോട്ടഭ്യർഥിക്കും. വോട്ട് ചെയ്തില്ലെങ്കിൽ തലയടിച്ചുപൊളിക്കുമെന്ന് പാതി തമാശയായും അൽപം കാര്യമായും സിനിമയിലെ വില്ലൻ പറയുേമ്പാൾ കൂട്ടച്ചിരിയുയരും. ഫലം വരുേമ്പാൾ ഇതിൽ ഏതെങ്കിലുമൊരു ജോലി മൻസൂർ അലിഖാന് ചെയ്യേണ്ടിവരുമെന്നാണ് എതിർകക്ഷികളുടെ പ്രചാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.