സിനിമ പ്രവർത്തകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി

തൃശൂർ: പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ അവസരവും മിലിട്ടറിയിൽ ജോലി വാഗ്​ദാനവും ചെയ്​ത്​ സിനിമാ പ്രവർത്തകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ വ്യക്​തിക്കെതിരെ പൊലീസിൽ പരാതി നൽകിയതായി ഇൻഡിപെൻഡൻറ് ഫിലിം/ടെലിവിഷൻ ആർട്ടിസ്​റ്റ്​ വർക്കേഴ്സ്​ അസോസിയേഷൻ (ഇഫ്ട) ഭാരവാഹികൾ അറിയിച്ചു. ബംഗളൂരു നോർത്ത് ഉദയ നഗർ നെഹ്റു സ്​ട്രീറ്റിലെ ബിജു എബ്രഹാം എന്ന ആരോൺ ദേവരാഗിനെതിരേയാണ് ഇഫ്ട തൃശൂർ ജില്ല സെക്രട്ടറി സുനിൽദാസ്​ തൃശൂർ ടൗൺ ഈസ്​റ്റ് പൊലീസിൽ പരാതി നൽകിയത്.

ജില്ല കേന്ദ്രീകരിച്ച് ‘ഓരോ കിനാവിലും’എന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. ഇയാൾ സംഘടനയുടെ പേരുപറഞ്ഞ് വിവിധയിടങ്ങളിൽ യോഗം നടത്തുകയും ലൊക്കേഷൻ കാണാൻ പോകുകയും ചെയ്തു. ഇഫ്ട അംഗങ്ങളായ നാലുപേരിൽനിന്ന് 6.6 ലക്ഷം രൂപ തട്ടി. ഇയാളുടെ കൂട്ടുപ്രതി തൃശൂർ സ്വദേശി നിതീഷ് കെ. നായർ സംഘടനയെ അപകീർത്തിപ്പെടുത്തി ലൈവ് വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാൾക്കെതിരേയും പൊലീസ്​ കേസെടുത്തിട്ടുണ്ട്.

ഇതി​െനാപ്പം സിനിമ പ്രവർത്തകരുടെ ഭാര്യമാർക്ക്​ അടക്കം മിലിട്ടറിയിൽ ജോലി വാഗ്​ദാനം ചെയ്​തും തട്ടിപ്പ്​ നടത്തിയിട്ടുണ്ട്​. ഇരുവർക്കുമെതിരെ പൊലീസ്​ അന്വേഷണം തുടങ്ങിയതായി ഇഫ്ട ഭാരവാഹികളായ രാജു ചന്ദ്രു, റോജി, രാജീവ് സൂര്യൻ, ബിൻസി വർഗീസ്​ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

Tags:    
News Summary - Lakhs of Rupees Theft in Malayalam Film Field -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.