'മഹാസേന'ക്ക് ശേഷം നടൻ വിമൽ നായകനായി അഭിനയിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ ‘വട’ത്തിന്റെ ട്രെയിലർ റിലീസ് ആയി. വടമഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം മാർച്ച് ആറിന് തിയറ്ററുകളിൽ എത്തും.
തമിഴിലെ പ്രമുഖ നിർമാണ കമ്പനിയായ മാസാനി പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. കെന്തിരൻ വി ആണ് രചനയും സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിമലിനെ കൂടാതെ നടരാജ് (നട്ടി), സംഗീത കല്യാൺകുമാർ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ,മധുസൂദൻ റാവു, ദീപ ശങ്കർ, ഇന്ദുമതി മണികണ്ഠൻ എന്നിവരുൾപ്പെടെയുള്ളവർ ചിത്രത്തിൽ അഭിനയച്ചിട്ടുണ്ട്.
രാജശേഖർ ആർ നിർമിച്ച ഈ ചിത്രത്തിന്റെ സംഗീതം ഡി ഇമ്മാനും,ഛായാഗ്രഹണം പ്രസന്ന എസ് കുമാറുമാണ് ചെയ്തത്. വെമൽ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി ഇത് മൂന്നാം തവണയാണ് ഡി ഇമ്മാൻ സംഗീതം ഒരുക്കുന്നത്. ഒരു ഗ്രാമീണ എന്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ ഗാനരചയിതാവ് ജ്ഞാനകരവേൽ ആണ്. ഇൻ പ്രൈം മീഡിയയാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
വടമഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജല്ലിക്കെട്ടിന് സമാനമായ ഈ കായിക ഇനത്തിൽ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു കാളയെ മെരുക്കാൻ നിരവധി കളിക്കാർ ആവശ്യമാണ്. ജല്ലിക്കെട്ടിനെപ്പോലെ തമിഴ്‌നാട്ടിലുടനീളമുള്ള പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമാണ് വടമഞ്ചുവിരട്ട്. സൺ മാരോ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ. എഡിറ്റിങ്: സാബു ജോസഫ് വി.ജെ, കലാസംവിധാനം: വി.ശശികുമാർ, ആക്ഷൻ: ജി.എൻ മുരുകൻ, കൊറിയോഗ്രാഫി: ദിനേശ്, ധീന, സന്തോഷ്, കോ ഡയറക്ടർ: പി.എ. ഷൺമുഖൻ, പി. ആർ.ഓ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.