ദുബൈ: ബോളിവുഡിലെ കിങ് ഖാൻ മാത്രമല്ല, ലോകത്തിലെതന്നെ കിങ് മേക്കറാണ് ഷാരൂഖ് ഖാൻ എന്ന ത് ആരാധകവൃന്ദം അനുഭവിച്ചറിഞ്ഞു. ഇന്ത്യൻ സിനിമയിലെ കിംഗ് ഖാന് ഏറ്റവും തലയെടുപ്പു ള്ള ആശംസകളാണ് ദുബൈ നഗരം നേർന്നത്.
ലോകത്തിനു മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫ കെട്ടിടത്തിൽ വർണവിളക്കുകളാൽ ‘ഹാപ്പി ബെർത്ത്ഡേ ഷാരൂഖ് ഖാ ൻ, ദ കിങ് ഓഫ് ബോളിവുഡ്’ എന്ന് അക്ഷരങ്ങളാൽ ദൃശ്യവത്കരിച്ചാണ് യു.എ.ഇ ഇന്ത്യൻ അഭിനയ പ് രതിഭയെ ആദരിച്ചത്.
ആദ്യമായാണ് ഒരു സിനിമാതാരത്തിെൻറ പേര് ബുർജ് ഖലീഫയിൽ തെളിയുന്നതെന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു കിങ് ഖാെൻറ ജന്മദിനാശംസയിൽ. ലോകത്തിലെ പല പ്രമുഖരുടെയും പേരുകളും ചിത്രങ്ങളും നേരത്തെ തെളിഞ്ഞിട്ടുണ്ടെങ്കിലും അഭിനയലോകത്തുനിന്ന് ആദ്യമായി ബുർജ് ഖലീഫയിൽ ഇടംപിടിച്ചത് സ്വന്തം എസ്.ആർ.കെ ആണെന്ന അഭിമാനത്തിലാണ് ഷാരൂഖിെൻറ ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.