Posted On
date_range Updated On
date_range കന്നഡ ഹാസ്യതാരം ബുള്ളറ്റ് പ്രകാശ് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത കന്നഡ സിനിമ താരവും റിയാലിറ്റി ടിവി മത്സരാർഥിയുമായിരുന്ന ബുള്ളറ്റ് പ്രകാശ് (44) അന്തരിച്ചു. ബംഗ ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരൾ, വൃക്ക രോഗങ്ങളും അണുബാധയും കാരണം മാർച്ച് 31നാണ് ബുള്ളറ്റ് പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ ഡയാലിസിസ് നടത്തി വരികയായിരുന്നു.
ഹാസ്യ നടനായ ബുള്ളറ്റ് പ്രകാശ്, 370ഒാളം സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ബിഗ് ബോസ്-കന്നഡ രണ്ടാം സീസണിൽ പങ്കെടുത്തിരുന്നു.
മഞ്ജുളയാണ് ഭാര്യ. മക്കൾ: മോണിക്ക, രക്ഷക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.