കുട്ടനാട്: ഷൂട്ടിങ് ലൊക്കേഷനില്‍ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ചവരെ പൊലീസ് പിടികൂടി. പുന്നമട അഭിലാഷ്, പ്രിന്‍സ് സേവ്യര്‍, ശ്രീജിത്ത്് എന്നിവരാണ് പിടിയിലായത്. പ്രതികളെ ചോദ്യംചെയ്യുന്നതിനിടെ ശ്രീജിത്ത് ഗ്രില്ലില്‍ തലയിടിച്ച് പൊട്ടിച്ചു. ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടനാട് കേന്ദ്രീകരിച്ച് ചിത്രീകരണം നടക്കുന്ന കുഞ്ചാക്കോ ബോബന് നായകനായ ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ചിത്രത്തിെൻറ കൈനകരിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ഞായറാഴ്ച രാത്രി പത്തോടെയാണ് ആക്രമണം നടന്നത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: രാത്രി ഏഴോടെ കൈനകരി മുട്ടേല്‍ പാലത്തിന് സമീപം ഷൂട്ടിങ് നടക്കുമ്പോള്‍ രണ്ടുപേര്‍ അതുവഴി ബൈക്കില്‍ പോകുകയും നിയന്ത്രണംവിട്ട് ആറ്റില്‍ വീഴുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബൈക്ക് യാത്രക്കാരും ലൊക്കേഷനിലുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് നെടുമുടി പൊലീസ് എത്തി നെറ്റിയില്‍ മുറിവേറ്റ പ്രിന്‍സിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. രാത്രി ആശുപത്രിയില്‍നിന്ന് ഇറങ്ങിയ അഭിലാഷും സംഘവും വീണ്ടും ലൊക്കേഷനില്‍ ആയുധങ്ങളുമായെത്തുകയും സെറ്റിലുള്ളവരെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ആലപ്പുഴ സ്വദേശികളായ അനീസ്, ഷിേൻറാ എന്നിവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വധശ്രമത്തിന് കേസെടുത്ത ഇവരെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ലൊക്കേഷനില്‍ തങ്ങള്‍ക്കും മര്‍ദനമേറ്റതായി കസ്റ്റഡിയിലുള്ളവര്‍ പറയുന്നു. ലോക്കേഷനില്‍ സെല്‍ഫി എടുക്കാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.