അഭിനയം തൊഴിലാക്കിയവരുടെ സംഘടന: ‘അമ്മ’ക്കെതി​െര ജോയ്​ മാത്യു

കൊച്ചി: താര സംഘടനയായ അമ്മക്കെതിരെ കൂടുതൽ പേർ രംഗത്തത്​. ‘അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ്​ അമ്മ’യെന്ന്​ നടൻ ജോയ്​ മാത്യു ഫേസ്​ ബുക്ക്​ പോസ്​റ്റിൽ പരിഹസിച്ചു. നടി​െക്കതി​െര നടന്ന ആക്രമണ​െത്ത കുറിച്ച്​ കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യാത്തത്​ വിവാദമായിരുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട നിരവധി പേർ ‘അമ്മ’ക്കെതി​െര രംഗത്തെത്തിയിരുന്നു. 

നേര​െത്ത, ഇന്നസ​​​െൻറും മുകേഷും ഗണേഷും അമ്മയി​െല പദവികൾ ഒഴിയണമെന്ന്​ ​െചറിയാൻ ഫിലിപ്പ്​ ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളോളം തുടർന്നിരുന്ന വിലക്ക്​ നീക്കി വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന്​ സംവിധായകൻ വിനയനും പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടി​െയ പിന്തുണക്കുന്ന പ്രമേയ​െമങ്കിലും ജനറൽ ബോഡിയിൽ അവതരിപ്പിക്കു​െമന്ന്​ കരുതിയിരു​െന്നന്നും അതുണ്ടാകാത്തത്​ ഖേദകരമാണെന്നും വിനയർ ഫേസ്​ ബുക്ക്​ പോസ്​റ്റിൽ പറഞ്ഞിരുന്നു. ഇതിനു പിറകെയാണ്​ ജോയ്​ മാത്യുവി​​​​െൻറ പരിഹാസം. ​

ഫേസ്​ ബുക്ക്​ പോസ്​റ്റി​​​​െൻറ പൂർണ രൂപം:

എല്ലാവർക്കും അറിയ്യേണ്ടത്‌ സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത്‌ സംഭവിച്ചു എന്നാണു. എന്നാൽ, കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ "അമ്മ" മനസ്സിലായല്ലോ,

Tags:    
News Summary - joy mathew against AMMA-kerala news | madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.