തന്‍റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ സഹനടി

കൊച്ചി: മോർഫ് ചെയ്ത തന്‍റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി സഹനടി ജിപ്സ ബീഗം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവ് ആണ് ജിപ്സയുടെ ഏറ്റവും പുതിയ ചിത്രം. 

കഴിഞ്ഞ കുറച്ച്‌ ദിവസമായി തന്‍റെ ചിത്രങ്ങള്‍, തലയില്ലാത്ത നഗ്നചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് അശ്ലീല വാട്സാപ്പ് ഗ്രൂപുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് ചെയ്തവന്‍ ആരായാലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണെന്നും ജിപ്സ ഫേസ്ബുക്കിൽ കുറിച്ചു. 

വിവാദങ്ങളെ ഭയപ്പെടാത്തത് കൊണ്ടും, ഇത്പോലെയുള്ള സൈബർ ക്രൈമിന്‍റെ ആദ്യത്തെ ഇര ഞാനല്ല എന്ന് അറിയാവുന്നത് കൊണ്ടും, എനിക്കെന്‍റെതായ വ്യക്തിത്വം ഉള്ളതു കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ഇവിടെ കുറിക്കുന്നത്. ഇന്റര്‍നെറ്റിന്‍റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍കൂടെ പിതൃശൂന്യ പ്രവര്‍ത്തനം നടത്തുന്ന ഒരു മാന്യനോ ഒരു കൂട്ടം മാന്യന്‍മാര്‍ക്കോ എതിരായി യുള്ള എന്‍റെ പ്രതിഷേധമായി നിങ്ങള്‍ ഈ കുറിപ്പിനെ കാണണം.

കഴുത കാമം കരഞ്ഞ് തീര്‍ക്കും എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ 2 ദിവസമായി എന്‍റെ ചിത്രങ്ങള്‍ക്കൊപ്പം മറ്റാരുടേയോ തലയില്ലാത്ത നഗ്നചിത്രങ്ങള്‍ കൂടി ചേര്‍ത്ത് വച്ച്‌ അശ്ലീല വാട്ട്സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്ന മാന്യ നോട് ഒന്നേ പറയാനുള്ളു സ്വന്തം ഭാര്യയുടേയും അമ്മയുടേയും പെങ്ങളുടേയും മകളുടേയും ചാരിത്രത്യത്തെയും പണയം വെച്ച്‌ കഴിയുമ്പോള്‍ ഞങ്ങളെ പോലുളള സാധാരണക്കാരുടെ മേല്‍ ആകരുത് പരാക്രമം.

ഈ അവിവേകം കാണിച്ചവനോട് ദൈവം ചോദിക്കും എന്ന സ്ഥിരം പ്രയോഗം ഈ കാര്യത്തിലുണ്ടാവില്ല. നിയമം നിയമത്തിന്‍റെ വഴിയേ പോവുകയും ഇല്ല. നിയമത്തിന്‍റെ പൂര്‍ണ്ണ പിന്തുണയോട് കൂടി തന്നെ നല്ല തല്ലും നാടന്‍ പ്രയോഗങ്ങളും പിതൃശുന്യനായ ആ വ്യക്തിയെ കാത്തിരിപ്പുണ്ട്. ഇതിന് പുറമെ കേരളാ പൊലീസിന്‍റെ ബംബര്‍ ലോട്ടറിയും. ആരായാലും അവന്‍റെ സമയം തെളിഞ്ഞു.

ആറ്റുകാല്‍ രാധാകൃഷ്ണന്‍റെ നമ്പര്‍ കിട്ടുമെങ്കില്‍ ആ ഭാഗ്യവാന്‍ ഒരു ഭാഗ്യയന്ത്രം വാങ്ങി വെക്കുന്നത് നന്നാവും. അടിയും ഇടിയും കൊണ്ട് സ്വന്തം യന്ത്രം നിശ്ചലമാവുമ്പോള്‍ ചുളുവില്‍ എന്നെ ഈ പ്രശസ്തിയിലെത്തിച്ച പിതാവിന് മുന്‍പേ പൂജാതനായ നിങ്ങള്‍ക്ക് അത് ഉപയോഗപ്രദ്ധമാവും.എന്‍റേത് എന്ന് കരുതി ആ ചിത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നവരോട് ഐഫോണ്‍ പോലെ ആകില്ല ചൈനീസ് ഫോണ്‍ എന്ന കാര്യവും മറന്നുകൂടാ.

ജി.സി.സിയിലെ ഞാന്‍ അറിയുന്നതും അല്ലാത്തതുമായ  സുഹൃത്തുക്കളോട് ഡേറ്റിങ് സൈറ്റുകളില്‍ ലക്ഷങ്ങള്‍ ഒാൺലൈൻ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പണം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ഫോട്ടോസ് അയച്ച്‌ തരുന്ന പെണ്‍കുട്ടിയെ തന്നെയാണോ കിടക്ക പങ്കിടാന്‍ കിട്ടുന്നതെന്ന് കണ്ട് ഉറപ്പു വരുത്തുവാന്‍ അഭ്യര്‍ത്ഥിച്ച്‌ കൊള്ളുന്നു.

എന്റെ എഫ് സുഹൃത്തുക്കളോട്, അശ്ലീല വാട്സാപുകളെ ആശ്രയിക്കേണ്ടതില്ല എന്‍റെ ചിത്രം കിട്ടുവാന്‍. നിങ്ങള്‍ എഫ്.ബിയില്‍ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല. ഇത് അറിയിക്കുവാന്‍ വേണ്ടി മെസെഞ്ഡർ ആരും തപ്പണ്ട. എന്നെ മനസിലാക്കി എന്‍റെ കൂടെ നിന്നവര്‍ക്കും പിന്‍തുണ നല്‍കിയ എന്‍റെ എല്ലാ നല്ലവരായ friends നും സ്നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി

NB: ഇനി എന്ത് അഭാസത്തരം കാണിച്ചാലും എങ്ങനെ താറടിച്ചാലും ശരി സമൂഹത്തില്‍ കാണുന്ന എന്ത് അനീതിക്കെതിരെയും ശക്തമായി തന്നെ പ്രതികരിക്കും പോരാടും. തോറ്റ് പിന്‍മാറിയ ചരിത്രം ഒരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഫലമുള്ള വൃക്ഷത്തിലേ എറിയൂ. 

ചീത്ത വിളിക്കേണ്ടിടത്ത് ചീത്ത തന്നെ വിളിക്കും without Sensering. അടി കൊടുക്കേണ്ട സാഹചര്യത്തില്‍ അടിക്കും. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. 

                                                                                                                                                         -ജിപ്സ ബീഗം

 

Full View
Tags:    
News Summary - Jipsa Beegum on Morphing Pictures-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.