തിരുവനന്തപുരം: സിനിമക്ക് മുമ്പുള്ള ദേശീയഗാനത്തോട് നിസ്സഹകരിച്ച് ധൈര്യപൂര്‍വം ജയിലില്‍ പോയവര്‍ക്ക് ഡോക്യുമെന്‍ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍ ഫേസ്ബുക്കില്‍ ഐക്യദാര്‍ഢ്യ കുറിപ്പെഴുതി. ഡെലിഗേറ്റുകളെ ഇങ്ങനെയുള്ള അവസ്ഥയലേക്ക് എത്തിക്കുന്നത് സങ്കടകരമാണെന്ന് ചലച്ചിത്രമേള സംഘാടക സമിതിയിലുള്‍പ്പെട്ട സജിത മഠത്തില്‍ പ്രതികരിച്ചു. സിനിമ ഒരു കലാരൂപമാണെന്നും ദേശീയഗാനം അടിച്ചേല്‍പ്പിക്കേണ്ടതില്ളെന്നും സംവിധായകന്‍ പദ്മകുമാര്‍ പ്രതികരിച്ചു.
അതേസമയം, ദേശീയഗാനം വിവാദമാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിഷേധത്തിന്‍െറ സ്വഭാവത്തിലേക്ക് വരുന്നത് ദേശീയഗാനത്തോടുള്ള അനാദരവായേ കാണാനാകൂവെന്നും പി.സി. വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. ദേശീയഗാനം മന$പൂര്‍വം അടിച്ചല്‍േപ്പിക്കാനും മന$പൂര്‍വം അവഹേളിക്കാനും പാടില്ളെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രതികരിച്ചു. എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധവും സ്വാതന്ത്യത്തിനുമേലുള്ള കൈയേറ്റവുമാണെന്ന് ‘ഗോഡ് സെ’യുടെ സംവിധായകന്‍ ഷെറി ഗോവിന്ദന്‍ പറഞ്ഞു.
ദേശീയഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ കര്‍ശനശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.