തിരുവനന്തപുരം: തിരശ്ശീലയുടെ മുന്നിലും പിന്നിലും ഭരണകൂട അടിച്ചമര്‍ത്തലുകളുടെ യാഥാര്‍ഥ്യങ്ങള്‍ നിറഞ്ഞുനിന്നതായിരുന്നു അഞ്ചാംദിനം. തിരശ്ശീലയില്‍ കണ്ട അടിച്ചമര്‍ത്തലുകള്‍ അതേ തീവ്രതയിലല്ളെങ്കിലും പൊലീസ് ഇടപെടലിലൂടെ പ്രതിനിധികള്‍ക്ക് അനുഭവപ്പെട്ടു. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പരിസ്ഥിതി-മനുഷ്യാവകാശ വിഷയങ്ങളും പൊലീസ്രാജും ഭരണകൂട ഭീകരതയും അതിനെതിരെയുള്ള ചെറുത്തുനില്‍പുകളും അടിച്ചമര്‍ത്തലുകളും ചര്‍ച്ച ചെയ്ത ചിത്രങ്ങള്‍ തിരശ്ശീലയിലത്തെി.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഡോ. ബിജുവിന്‍െറ ‘കാട് പൂക്കുന്ന നേരം’, ചൈനീസ് ചിത്രമായ ‘നൈഫ് ഇന്‍ ദ ക്ളിയര്‍ വാട്ടര്‍’, മൈഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയ ഇറ്റാലിയന്‍ ചിത്രം ‘മെഡിറ്ററേനിയ’, ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘ഗുഡ് ബൈ ബെര്‍ലിന്‍’, ഇറാനിയന്‍ ചിത്രമായ ‘ലന്തൗരി’ തുടങ്ങിയവ ശ്രദ്ധേയമായി. നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടതിനെതിരെ പ്രതികരിച്ച കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും അടക്കമുള്ളവര്‍ മാവോവാദിവിഷയം ചര്‍ച്ച ചെയ്ത ‘കാട് പൂക്കുന്ന നേരം’ കാണാനത്തെിയിരുന്നു. മാവോവാദിവേട്ടയുടെ പേരില്‍ ആദിവാസികളെ പൊലീസ് പീഡിപ്പിക്കുന്നതും നരനായാട്ടിന് വിധേയമാക്കുന്നതും ചിത്രത്തിലുണ്ട്.
സ്വന്തമായി ഭൂമിയില്ലാത്ത പിന്നാക്ക വിഭാഗത്തിന്‍െറ കഥയാണ് ലെനിന്‍ ഭാരതിയുടെ ‘വെസ്റ്റേണ്‍ ഘട്ട്സ് ’പറയുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ജനജീവിതമാണ് ചിത്രം പശ്ചാത്തലമാക്കിയത്. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത തൊഴിലാളിയുടെ ലക്ഷ്യം കുറച്ച് ഭൂമി സ്വന്തമാക്കുകയാണ്. അതിനായി അദ്ദേഹവും ഭാര്യയും നടത്തുന്ന ശ്രമം, തൊഴിലാളി വര്‍ഗസംഘടനകളുടെ പിന്തുണയോടെ എസ്റ്റേറ്റ് മുതലാളിമാര്‍ അട്ടിമറിക്കുകയാണ്.
പടിഞ്ഞാറന്‍ ഇസ്രായേലിന്‍െറ ഭാഗമായ മരുഭൂമി ഗ്രാമത്തില്‍ താമസിക്കുന്ന കുടുംബത്തിന്‍െറ ജീവിതമാണ് ‘സാന്‍ഡ് സ്റ്റോം’ പറയുന്നത്. കുടുംബത്തിലെ പുരുഷേകാധിപത്യം പ്രമേയമാകുന്ന ചിത്രത്തില്‍ ബഹുഭാര്യത്വം, യാഥാസ്ഥിതിക നിലപാടുകള്‍,സ്ത്രീ സ്വാതന്ത്ര്യം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്നുണ്ട്. ജൂറി ചിത്രമായ ‘ലന്തൗരി’ പണക്കാരെ കൊള്ളയടിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിന്‍െറ കഥയാണ് പറയുന്നത്.
ഇറാന്‍ ജനതയുടെ ആത്മപരിശോധനകളായിരുന്നു അവിടെ നിന്നുള്ള സിനിമകള്‍. അത്തരം സിനിമകളോട് സാമ്യം പുലര്‍ത്തുകയാണ് സൗദി ചിത്രമായ ‘ബറാക മീറ്റ്സ് ബറാക’. നിരവധി വിലക്കുകള്‍ നേരിടുന്ന സൗദിയില്‍ അതിനെ അതിജീവിച്ച് പ്രണയിക്കാനുള്ള ഒരു യുവാവിന്‍െറയും യുവതിയുടെയും ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ജനപ്രീതി നേടിയ ‘ഡോട്ടര്‍’, ‘എല്ലി’ എന്നിവയുടെ അവസാന പ്രദര്‍ശനം നിശാഗന്ധിയിലെ ഓപണ്‍ എയര്‍ തിയറ്ററില്‍ നടക്കാത്തത് പ്രതിനിധികളില്‍ പലരെയും നിരാശരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.