തിരുവനന്തപുരം: തിരസ്കൃതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ശബ്ദമായിരിക്കണം കലയിലൂടെ പ്രതിഫലിക്കേണ്ടതെന്ന് ഇറാനിയന്‍ അഭിനേത്രിയും ജൂറി അംഗവുമായ ബരാന്‍ ഹൊസാരി.
1970കളുടെ അവസാനം ഇറാനില്‍ നടന്ന വിപ്ളവം സ്ത്രീയോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് വ്യത്യസ്തമാക്കി. രാജ്യത്ത് നിലവില്‍ വന്ന നവ ഉദാരീകരണ നയങ്ങള്‍ക്കുശേഷവും സെന്‍സര്‍ഷിപ് കര്‍ശനമായി തുടരുന്നു. അതിന്‍െറ ഫലമായി അഭിനേത്രികള്‍ കേവലം മുഖംകൊണ്ട് മാത്രം അഭിനയിക്കേണ്ടിവരുന്നു.
രാഷ്ട്രീയ സെന്‍സര്‍ഷിപ്പിനോടൊപ്പം സാംസ്കാരിക സെന്‍സര്‍ഷിപ്പും ഇറാന്‍ സിനിമയുടെ വളര്‍ച്ചക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു. സിനിമകളിലൂടെ പ്രകടിപ്പിക്കുന്നത് തന്‍െറ രാഷ്ട്രീയവും നിലപാടുമാണ്. കലാകാരന്മാര്‍ രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരാകണമെന്നും മേളയോടനുബന്ധിച്ച് നിള തിയറ്ററില്‍ സംഘടിപ്പിച്ച ഇന്‍ കോണ്‍വര്‍സേഷനില്‍ അവര്‍ പറഞ്ഞു. പ്രഫ. മീന ടി. പിള്ളയാണ് ഇന്‍ കോണ്‍വര്‍സേഷന്‍ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.