അരവിന്ദന്‍ അനുസ്മരണം; കലാഭവന്‍ മണിയുടെ സ്മരണയില്‍ 'ആയിരത്തില്‍ ഒരുവന്‍'

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് മലയാള സിനിമയെ ലോകചലച്ചിത്ര ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പ്രമുഖ സംവിധായകന്‍ ജി. അരവിന്ദനെ അനുസ്മരിക്കും.  അരവിന്ദന്‍ മെമ്മോറിയല്‍ പ്രഭാഷണത്തില്‍ എത്യോപ്യന്‍ സംവിധായകന്‍ ഹെയില്‍ ഗരിമ മുഖ്യാതിഥിയാകും.

ഇന്ന് വൈകിട്ട് 6 ന് നിള തിയേറ്ററിലാണ് പ്രഭാഷണം. സംവിധായകന്‍ സണ്ണി ജോസഫും പങ്കെടുക്കും. ഹെയിന്‍ ഗരിമയുടെ 'ടെസ' 3.15 നാണ് ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മലയാളത്തിന്‍്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയില്‍ 'ആയിരത്തില്‍ ഒരുവന്‍' പ്രദര്‍ശിപ്പിക്കും. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ഹോമേജ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 6നാണ് കലാഭവന്‍ മണി കലാലോകത്തോട് വിട പറഞ്ഞത്.

 

Tags:    
News Summary - iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.