ഐ.എഫ്.എഫ്.കെ സമാപനം: പ്രവേശനം ക്ഷണക്കത്തുള്ളവര്‍ക്ക് മാത്രം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍െറ സമാപന ചടങ്ങില്‍ ക്ഷണക്കത്തുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. നിലവില്‍ ഗെസ്റ്റുകളടക്കം 3,000 പേരെ മാത്രമേ നിശാഗന്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ ഡെലിഗേറ്റുകള്‍ സഹകരിക്കണമെന്നും അക്കാദമി അഭ്യര്‍ഥിച്ചു. അതേസമയം, ഉദ്ഘാടന സമ്മേളനവും ചിത്രവും കാണാന്‍ എല്ലാവര്‍ക്കും അവസരം നല്‍കിയതുപോലെ സമാപനസമ്മേളനവും വിജയചിത്രവും കാണാന്‍ ഡെലിഗേറ്റുകള്‍ക്ക് അവസരം നല്‍കണമെന്നും അല്ളെങ്കില്‍ നിശാഗന്ധിയിലേക്ക് പ്രകടനം നടത്തുമെന്നും ഡെലിഗേറ്റുകള്‍ അറിയിച്ചു.

Tags:    
News Summary - iffk 2016 closing entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.