തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോഴും തിയറ്ററുകളില്‍ തിരക്കിന് ഒട്ടും കുറവില്ല. സാധാരണ അഞ്ചു ദിവസം പിന്നിടുന്നതോടെ തിരക്കിന് അയവു വരാറുണ്ട്. ഇക്കുറി തുടക്കം മുതലുണ്ടായിരുന്ന തിരക്ക് ഇപ്പോഴും തുടരുന്നു. ഇന്നും മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലാണ് ഡെലിഗേറ്റുകള്‍ തലസ്ഥാനം വിട്ടുപോകാന്‍ മടിക്കുന്നത്. ഇന്നലെ പ്രദര്‍ശിപ്പിച്ച മിക്ക ചിത്രങ്ങള്‍ക്കും തിയറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു.
പ്രേക്ഷകമനസ്സുകളെ വലവീശിപ്പിടിച്ച കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്‍്റെ ‘ദ നെറ്റ്’ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും. മേളയിലെ അവസാന പ്രദര്‍ശനനമാണിത്. ഒരു മീന്‍പിടുത്തക്കാരന്‍െറ ജീവിതത്തിലൂടെ ഭരണകൂടഭീകരത എങ്ങനെയാണ് പൗരന്‍െറ ജീവിതം തകര്‍ത്തെറിയുന്നതെണന്നു വരച്ചുകാട്ടുന്ന ഈ ചിത്രത്തിന്‍്റെ ആദ്യ പ്രദര്‍ശനത്തിന് വന്‍ജനപ്രീതിയാണ് ലഭിച്ചത്. ടൊറന്‍്റോ അന്താരാഷ്ര്ട ചലച്ചിത്രമേളയിലും മികച്ച പ്രതികരണം നേടിയ ദ നെറ്റ് ഉച്ചകഴിഞ്ഞ് 2.15 നാണ് ടാഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശനം.
പാബ്ളോ നെരൂദയുടെ ജീവിതം പ്രമേയമാക്കിയ ‘നെരൂദ’യുടെ അവസാന പ്രദര്‍ശനം അജന്ത തിയേറ്ററില്‍ വൈകിട്ട് 6.15 ന് നടക്കും. നിശാഗന്ധിയില്‍ ഇന്നലെയും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മേളയിലെ ‘നെരുദ’യുടെ അവസാന പ്രദര്‍ശനനമാണിത്. ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആന്ദ്രേ വാദെ ചിത്രം, ഒസ്ക്യുറ ആനിമല്‍, സിന്‍ നോംബ്രേ എന്നീ ചിത്രങ്ങളുടേയും അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുക. ഇറാനിയന്‍ സിനിമയായ ഫിഫി ഹൗസ് ഫ്രം ഹാപ്പിനസ് എന്ന ചിത്രം ഉള്‍പ്പെടെ 62 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.