നവതരംഗസിനിമക്ക് പുതുവഴിവെട്ടിയാണ് മൃണാൾ സെൻ മടങ്ങുന്നത്. സത്യജിത്ത് റേ, ഋതിക് ഘട്ടക് എന്നിവരുടെ സമകാലീനനായ അദ്ദേഹം രാഷ്ട്രീയ സിനിമകളുമായി ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പുതുക്കിപ്പണിതു. ബംഗാളിലെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന മധ്യവര്‍ത്തി സിനിമകളുടെ വക്താവായും അദ്ദേഹം അറിയപ്പെടുന്നു.
സംഘര്‍ഷഭരിതവും പ്രക്ഷ ുബ്ധവുമായ കല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയായിരുന്നു സെന്നിന്‍റെ ആദ്യകാലചിത്രങ്ങൾ. അവയില്‍തന്നെ കൊല് ക്കത്ത 71, കോറസ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നു. രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, അസ്വസ്ഥമാക ുന്ന കലാശാലകള്‍, നക്സലിസത്തിന്റെ ഉദയം ഇവയെല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കാണാം.
ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷൻ (ഇപ്‍റ്റ))യുമായി സഹകരിച്ച് പ്രവർത്തിച്ച സെൻ ഒരുകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല. എങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഇപ്‍റ്റയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
കലാലയപഠനത്തിനു ശേഷം ഒരു മരുന്നു കമ്പനിയുടെ വിപണനവിഭാഗത്തിൽ ജോലിയായി അദ്ദേഹം കൊൽക്കത്ത വിട്ടു. വൈകാതെ ആ ജോലി ഉപേക്ഷിച്ച് കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്നീഷ്യന്റെ ജോലി സ്വീകരിച്ചു. ഇതിന് ശേഷമാണ് ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്‍റെ പ്രവേശനം.
1953ൽ രാത്ത് ബോറെ (ഉദയം)യാണ് ആദ്യ ചിത്രം. അടുത്ത ചിത്രം നീൽ ആകാഷേർ നീചെ (നീലാകാശത്തിൻ കീഴെ)അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവൺ (വിവാഹനാൾ) ആണ് അദ്ദേഹത്തെ ദേശാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയത്.
സെന്നിന്‍റെ ചിത്രങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.