ഫാൻസി നമ്പർ സ്വന്തമാക്കാൻ കരുതിവെച്ച തുക ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതല്ലെ നല് ലതെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
ഫാൻസി നമ്പറിന്‍റെ പണം മ ുഴുവൻ സർക്കാറിനാണ് കിട്ടുന്നത്. ആ കാറിന്‍റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല. നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.
പുതുതായി വാങ്ങിയ റേഞ്ച് റോവർ വോഗിനുവേണ്ടി ബുക്ക് ചെയ്തിരുന്ന കെ.എൽ07 സി.എസ് 7777 നമ്പർ സ്വന്തമാക്കാനുള്ള ലേലത്തിൽനിന്നാണ് കഴിഞ്ഞദിവസം പൃഥ്വിരാജ് പിന്മാറിയത്. ലേലത്തിൽ പങ്കെടുക്കുന്നില്ലെന്നും ഇതിനുള്ള തുക ദുരിതാശ്വാസത്തിനുപയോഗിക്കുമെന്നും വെള്ളിയാഴ്ച രാവിലെ എറണാകുളം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടി. മനോജ് കുമാറിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.