Posted On
date_range Updated On
date_range ഗോൾഡൻ ഗ്ലോബ് ജേതാവ് ബ്രെയിൻ ഡെന്നി അന്തരിച്ചു
ന്യൂഹെവൻ: ഹോളിവുഡ് നടനും ഗോൾഡൻ ഗ്ലോബ് പുരസ്കാര ജേതാവുമായ ബ്രെയിൻ ഡെന്നി (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്ത െ തുടർന്ന് ന്യൂഹെവനിലായിരുന്നു അന്ത്യം.
40ഒാളം വ്യത്യസ്ത സിനിമകളിൽ അഭിനയിച്ച ബ്രെയിൻ ഡെന്നി, മികച്ച ശബ്ദവും എല്ലാ തരം കഥാപാത്രങ്ങളും അഭിനയിച്ച് ഫലപ്പിക്കാനുള്ള കഴിവും കൊണ്ട് സിനിമ ലോകത്ത് വ്യത്യസ്തനായി. രണ്ട് തവണ ടോണി അവാർഡ്, ലോറൻസ് ഒലിവർ അവാർഡ്, ആറു തവണ എമ്മി നോമിനേഷൻ എന്നിവ നേടി.
മികച്ച അഭിനേതാവിനെ ആണ് ലോകത്തിന് നഷ്ടമായതെന്ന് ബോളിവുഡ് നടനും സഹപ്രവർത്തകനുമായ സിൽവെസ്റ്റർ സ്റ്റാലോൺ ട്വീറ്റ് ചെയ്തു. റാംബോ എന്ന തന്‍റെ കഥാപാത്രം പരുവപ്പെടുത്താൻ ഡെന്നി സഹായിച്ചെന്നും അദ്ദേഹം ഒാർമ്മിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.