ഫഹദ് ഫാസിലിന് മുൻകൂർ ജാമ്യം 

ആലപ്പുഴ: പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ കാര്‍ രജിസ്​റ്റർ ചെയ്​ത്​ നികുതി വെട്ടിച്ചെന്ന ​േകസിൽ നടൻ ഫഹദ് ഫാസിലിന്​ മുൻകൂർ ജാമ്യം. ആലപ്പ​ുഴ സെഷൻസ് കോടതിയാണ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​. അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഫഹദ​്​ ഹാജരാകണമെന്നും വിവരങ്ങള്‍ ചോദിച്ച്​ അറിഞ്ഞ ശേഷം വിട്ടയക്കണമെന്നും വ്യവസ്ഥയുണ്ട്​. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റി​​െൻറ അനുവാദമില്ലാതെ രാജ്യം വിടരുതെന്നും കോടതി ഉത്തരവിട്ടു.

ഇതുസംബന്ധിച്ച്​ പരാതി ഉണ്ടായപ്പോൾതന്നെ ഫഹദ് ഫാസില്‍ 19 ലക്ഷം രൂപ നികുതി അടച്ചിരു​െന്നന്ന്​ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. രജിസ്​ട്രേഷൻ ആലപ്പുഴക്ക്​ മാറ്റി പുതുച്ചേരിയില്‍ നിന്ന് നോ ഒബ്ജക്​ഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. അഭിനയത്തി​​െൻറ തിരക്കിനിടയില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിയത് നട​​െൻറ ഓഫിസാണെന്നും ജാമ്യ ഹരജിയിൽ പറഞ്ഞു. 

വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ഒന്നരകോടിയോളം രൂപയുടെ ആഡംബര കാര്‍ വാങ്ങി വ്യാജവിലാസത്തില്‍ ഫഹദ് ഫാസില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയത്. മോട്ടോര്‍ വാഹനവകുപ്പ് ഫഹദില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയപ്പോള്‍ കാര്‍ കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ എറണാകുളത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫഹദിനെതിരെ ക്രൈംബ്രാഞ്ചിനോട് കേസെടുക്കാന്‍ ആലപ്പുഴ ആര്‍.ടി.ഒ. ഷിബു കെ.ഇട്ടി ആവശ്യപ്പെടുകയായിരുന്നു. പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തതിന്‍റെ പേരില്‍ നേരത്തെ ഫഹദ് ഫാസില്‍ 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. 

ഈ സംഭവത്തില്‍  ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്.

ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ഫ​ഹ​ദ്​ ഫാ​സി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല. വ്യാ​ജ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ ഫ​ഹ​ദി​ന്​ പു​റ​മെ എം.​പി​യും ന​ട​നു​മാ​യ സു​രേ​ഷ്​ ഗോ​പി​യും ന​ടി അ​മ​ല പോ​ളും ഉ​ൾ​​പ്പെ​ട്ടി​ട്ടു​ണ്ട്. സു​രേ​ഷ്​ ഗോ​പി​ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു.  

Tags:    
News Summary - Fahad Faasil got Bail-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.