Posted On
date_range Updated On
date_range ഇമാന്‍െറ മോഹം സഫലമാകുന്നു; സല്‍മാന്‍ വന്നേക്കും
മുംബൈ: മുംബൈക്ക് വിമാനം കയറുമ്പോള്‍ 500 കിലോഗ്രാമില്‍ നിന്ന് ശരീരഭാരം നൂറില്‍ താഴെയാക്കി എഴുന്നേറ്റു നടക്കാനുള്ള ആഗ്രഹം മാത്രമല്ല ഈജിപ്തുകാരി ഇമാന്‍ അഹമദ് അബ്ദുലതി മനസ്സില്‍ ഒളിച്ചുവെച്ചത്. ബോളിവുഡിന്‍െറ രാജകുമാരന്‍ സല്‍മാന്‍ ഖാനെ നേരിട്ടു കാണണം.
36കാരിയായ ഇമാന്‍ ഇത് ബന്ധുക്കളെയും അധികൃതരെയും അറിയിച്ചു കഴിഞ്ഞു. വാര്‍ത്തയുമായി. ഇതറിഞ്ഞ് സല്‍മാന്‍ ഖാന്‍െറ പിതാവ് സലിം ഖാന്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. സലിം ഖാന്‍െറ പ്രതികരണം കേട്ട അധികൃതര്‍ ഇമാന്‍െറ ആഗ്രഹ സഫലീകരണത്തിന് ഒരുങ്ങുകയാണ്.
ലോകത്തെ ഏറ്റവും ഭാരംകൂടിയ വനിതയായി അറിയപ്പെടുന്ന ഇമാന്‍ ചികിത്സക്കും ശസ്ത്രക്രിയക്കും കഴിഞ്ഞ ശനിയാഴ്ചയാണ് നഗരത്തിലെ സെയ്ഫി ഹോസ്പിറ്റലില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.