Posted On
date_range Updated On
date_range മമ്മൂട്ടിയുടെ ഇഷ്ട നമ്പര്‍ ഇനി ദുല്‍ഖറിന് സ്വന്തം
കാക്കനാട്: നടന്‍ മമ്മൂട്ടിയുടെ ഇഷ്ട വാഹന നമ്പര്‍ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. തിങ്കളാഴ്ച എറണാകുളം ആര്‍.ടി ഓഫിസില്‍ നടന്ന നമ്പർ ലേലത്തില്‍ വാശിയേറിയ പോരാട്ടത്തിലൂടെ ഇഷ്ടനമ്പറായ കെ.എ ല്‍. 07 സി.എല്‍ 369 ദുല്‍ഖര്‍ സ്വന്തമാക്കിയത്.
തെൻറ പുതിയ ഫോക്സ് വാഗണ്‍ പോളോയ്ക്കു വേണ്ടിയാണ് ദുല്‍ഖര്‍ സി.എല്‍ സീരിസില്‍പ്പെട്ട നമ്പറിനായി അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതേ നമ്പറിനായി രണ്ടുപേര്‍ കൂടി രംഗത്തുവന്നതോടെ ലേലം നടത്താന്‍ ആര്‍.ടി.ഒ തീരുമാനിക്കുകയായിരുന്നു.
പിതാവിെൻറ ഇഷ്ട നമ്പര്‍ കൈവിട്ടു പോകാതിരിക്കാന്‍ കൊണ്ട് പിടിച്ച ശ്രമത്തിലായിരുന്നു മകന്‍. ലേലത്തില്‍ പങ്കെടുത്ത ദുല്ഖറിെൻറ പ്രതിനിധി 30,000 രൂപക്കാണ് നമ്പര്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.