ലോക്​ഡൗൺ കാലത്ത്​ രാമായണം സീരിയൽ വീണ്ടുമെത്തുന്നു

മുംബൈ: രാജ്യത്ത്​ സമ്പൂർണ ലോക്ക്​ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ രാമായണം പരമ്പര വീണ്ടും ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുമെന്ന്​ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. ജനങ്ങളുടെ താല്‍പര്യപ്രകാരമാണ് പരമ്പര പുനഃസംപ്രേക്ഷണം ചെയ്യുന്നതെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ശനിയാഴ്ച മുതല്‍ രാവിലെ ഒമ്പത്​ മണി മുതൽ 10 മണിവരെ ഒരു എപിസോഡും രാത്രി ഒമ്പതു മുതൽ 10 വരെ അടുത്ത ഭാഗവും എന്നിങ്ങനെയാണ്​​ രാമായണം പുനഃസംപ്രേഷണം ചെയ്യുക.

ലോക്ക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ വിരസത മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുനഃസംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ നേരത്തെ അറിയിച്ചിരുന്നു.

1987ലാണ്​ രാമാനാന്ദ സാഗർ സംവിധാനം ചെയ്​ത രാമായണം പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്​. ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം.

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേർ വീക്ഷിക്കുകയും ഏറ്റവും കൂടുതൽ വരുമാനം സമാഹരിക്കുകയും ചെയ്​ത പരമ്പരയായിരുന്നു ഇത്​. ഇത് പോലെ തന്നെ ബി.ആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും വീണ്ടും പ്രക്ഷേപണം ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്​.

Tags:    
News Summary - Doordarshan to bring back Ramayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.