തമാശയിൽ ഭരത് ഗോപി; അയ്യപ്പനും കോശിയുമായി മോഹൻലാലും മമ്മൂട്ടിയും

തമാശ എന്ന വിനയ് ഫോർട്ട് ചിത്രത്തിന്‍റെ പോസ്റ്ററിൽ ഭരത് ഗോപി, അയ്യപ്പനും കോശിയിൽ മോഹൻലാലും മമ്മൂട്ടിയും, കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സിനിമാ പോസ്റ്ററുകളിൽ ചിലതാണിവ. പുതിയ കാല ചിത്രങ്ങളിൽ പഴയ താരങ്ങൾ വന്നാൽ എങ്ങനെയാകുമെന്ന യുവാവിന്‍റെ ചിന്തയാണ് രസകരമായ ഈ പോസ്റ്റുകൾക്ക് പിന്നിൽ. ദിവകൃഷ്ണൻ വിജയകുമാർ എന്ന യുവാവാണ് ഫോൺ ഉപയോഗിച്ച് വ്യത്യസ്ത പോസ്റ്ററുകൾ ഒരുക്കിയത്. 

മുംബൈ പൊലീസിൽ മോഹൻലാലും മമ്മൂട്ടിയും റഹ്മാനും, മൈ ബോസ് എന്ന ചിത്രത്തില്‍ ദിലീപിനും മംമ്തയ്ക്കും പകരം പ്രേംനസീറും ഷീലയും, വരത്തൻ സിനിമയിൽ ഫഹദിനു പകരം മോഹൻലാൽ,  മൂത്തോനായി മമ്മൂട്ടി, കോട്ടയം കുഞ്ഞച്ചനായി പൃഥ്വിരാജ് എന്നിങ്ങനെ പോകുന്നു പോസ്റ്ററുകൾ. നടന്‍ മോഹന്‍ലാൽ പോസ്റ്റര്‍ കണ്ട്  ദിവകൃഷ്ണയെ അഭിനന്ദിക്കുകയും ചെയ്തു. 

 

 

 

 

 

 

 

 

 

 

 

 

 

Tags:    
News Summary - Divakrishna Vijayakumar Posters are Trending now-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.