ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന്‍റെ സംവിധായകൻ വി.എ. ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്ന് വീണു പരിക്ക്. നവംബർ 17നു രാത്രി മുബൈയില്‍ നിന്നും കൊച്ചിയിലേക്കുളള യാത്രക്കിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് അപകടമുണ്ടായത്.
മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്‍റെ താടിയെല്ലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ധ രാത്രിയോടെ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ചൊവ്വാഴ്ച ഇംപ്ലാന്‍റ് ശസ്ത്രക്രിയക്കും വിധേയനാക്കുന്നുണ്ട്. എങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയക്കു ശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
മോഹൻലാൽ ചിത്രം ഒടിയന്‍റെ ഡബ്ബിങിന് മേൽനോട്ടം വഹിക്കാനായി ശ്രീകുമാര്‍ മേനോന്‍ കൊച്ചിയില്‍ എത്തിയിരുന്നു. ശസ്ത്രക്രിയക്കായി അദ്ദേഹം വീണ്ടും ബംഗളൂരുവിന് തിരിക്കും. ഒടിയന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്‍റെ മേല്‍നോട്ടത്തില്‍ ചെന്നൈയിലും മുംബൈയിലുമായാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.