Posted On
date_range Updated On
date_range ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് ബി. ഉണ്ണികൃഷ്ണന്‍
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയും ഡബ്ല്യൂ.സി.സിയും തമ്മിലുള്ള വിവാദങ്ങൾക്കിടെ ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പണം മുടക്കുന്നവരോട് ഉത്തരവാദിത്തം ഉള്ളതിനാല്‍ സിനിമ ചെയ്യാന്‍ ബാധ്യസ്ഥനാണ്. സിനിമാ സംഘടനകള്‍ ദിലീപിനെ നിരോധിച്ചാല്‍ തീരുമാനത്തിൽ നിന്ന് പിന്‍വാങ്ങുമെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ് അവസാനിക്കും വരെ ദിലീപ് ഫെഫ്കയില്‍ ഉണ്ടാവില്ല. ദിലീപിന്‍റെ കേസിന് സമാനമായി ജയിലിലായ എം.എല്‍.എയോട് പലരുടെയും സമീപനം വ്യത്യസ്തമാണ്. അദ്ദേഹത്തിന് ജയിലിന് പുറത്ത് എന്തു മാത്രമാണ് സ്വീകരണം നല്‍കിയത്. ജയില്‍ മോചിതനായ എം.എല്‍.എ ഇപ്പോഴും നിയമസഭയിൽ ഉണ്ടല്ലോയെന്നും ഉണ്ണികൃഷ്ണന്‍ ചാനൽ അഭിമുഖത്തിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.