നടൻ ദിലീപിന് പാസ്പോര്‍ട്ട് താല്‍ക്കാലികമായി വിട്ടുനല്‍കി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് താല്‍ക്കാലികമായി പാസ്പോര്‍ട്ട് വിട്ടുനല്‍കി. വര്‍ക്ക് വിസക്ക്​ പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ ഷൂട്ടിങ്ങിന്​ വിദേശത്ത് പോകാൻ അനുമതി തേടിയുള്ള ദിലീപി​​െൻറ അപേക്ഷയെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ഈ ഹരജി ഈ മാസം ഒമ്പതിലേക്ക്​ മാറ്റിയ കോടതി വര്‍ക്ക് വിസയുടെ ആവശ്യത്തിലേക്കായി മാത്രം താല്‍ക്കാലികമായി പാസ്പോര്‍ട്ട് വിട്ടുനല്‍കുകയായിരുന്നു.

വിദേശയാത്ര നടത്തുന്നത് കേസി​​െൻറ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തി​​െൻറ ഭാഗമാണെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ കാത്തിരിക്കുന്ന കേസ് പ്രതിയുടെ വിദേശയാത്ര കാരണം വൈകാന്‍ ഇടവരുന്നത് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിരുന്നു.

Tags:    
News Summary - Dileep Actress Attack Case -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.