ഫഹദിനും അമലാപോളിനും കൈംബ്രാഞ്ച് നോട്ടീസ് അയച്ചു 

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വെട്ടിക്കാൻ വ്യാജരേഖകൾ ഉപയോഗിച്ച് ആഡംബര കാറുകൾ പുതുച്ചേരിയിൽ രജിസ്​റ്റർ ചെയ്​തെന്ന പരാതിയിൽ സിനിമ താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്. പരാതിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഇരുവരുടെയും വിശദീകരണം തേടിയശേഷം കേസെടുക്കുമെന്നാണ് റിപ്പോർട്ട്. നടനും എം.പിയുമായ സുരേഷ് ഗോപിക്കും നേരത്തേ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.

ട്രാൻസ്പോർട്ട് കമീഷണർ എസ്. അനിൽകാന്ത് ഡി.ജി.പി ലോക്നാഥ് ​െബഹ്റക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.  സുരേഷ്​ ഗോപി എം.പി, നടൻ ഫഹദ് ഫാസിൽ, നടി അമലാപോൾ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേരുടെ നികുതിവെട്ടിപ്പിനെക്കുറിച്ചുള്ള പരാതികളും തെളിവുകളും മോട്ടോർ വാഹനവകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ഫഹദ് ഫാസിലി​െൻറയും അമലാപോളി‍​െൻറയും വാഹന രജിസ്ട്രേഷന്‍ രേഖകളില്‍ പലതും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫഹദ് നല്‍കിയ വിലാസത്തില്‍ അഞ്ചുപേരും അമലപോള്‍ നല്‍കിയ വിലാസത്തില്‍ മറ്റൊരാളും വാഹനം രജിസ്​റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. ആഡംബര കാറുകൾ രജിസ്​റ്റർ ചെയ്യുവാൻ കേരളത്തിൽ വാഹനവിലയുടെ 20 ശതമാനം നികുതി നൽകേണ്ടിവരും. എന്നാൽ, എത്ര വിലകൂടിയ വാഹനത്തിനും പുതുച്ചേരിയിൽ ഒന്നരലക്ഷം രൂപ  നൽകിയാൽ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങൾ പുതുച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്​റ്റർ ചെയ്യുന്നത്. 

രണ്ടായിരത്തോളം വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്​റ്റർ ചെയ്തശേഷം കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ്​ മോട്ടോർ വാഹനവകുപ്പി‍​െൻറ കണ്ടെത്തൽ. എറണാകുളത്ത് മാത്രം പുതുച്ചേരി രജിസ്ട്രേഷനുള്ള 800 വാഹനങ്ങൾ ഉണ്ടെന്നാണ് വിവരം. വാഹനങ്ങൾ രജിസ്​റ്റർ ചെയ്ത പുതുച്ചേരി വിലാസങ്ങളിലേക്ക് മോട്ടോർ വാഹനവകുപ്പ് രജിസ്​റ്റേർഡായി നോട്ടീസ് അയക്കും. സ്വാഭാവികമായും വിലാസം വ്യാജമാണെങ്കിൽ ഇവ തിരിച്ചുവരും. ഇത് നിയമനടപടിക്കുള്ള ഔദ്യോഗികരേഖയായി സ്വീകരിച്ച് നിയമനടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പി​െൻറ തീരുമാനം. 

Tags:    
News Summary - Crime Branch Sent Notice to Amala paul and Fahad Faasil-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.