സി.പി.സി അവാർഡ്: സുഡാനി ഫ്രം നൈജീരിയ മികച്ച ചിത്രം; ജോജു നടൻ

സിനിമാ ആരാധകരുടെ ഫേസ്ബുക്ക്​ കൂട്ടായ്​മയായ സിനിമാ പാരഡീസൊ ക്ലബി​ന്‍റെ സി.പി.സി സിനി അവാർഡ് 2018 പ്രഖ്യാപിച്ചു. സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ജോസഫിലെ തകർപ്പൻ പ്രകടനത്തിന് ജോജു ജോ സഫ് മികച്ച നടനായി. ഈ.മ‍.യൗ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ.

വരത്തനിലെ കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മി മികച്ച നടിയായി. മികച്ച തിരക്കഥക്കുള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയ എഴുതിയ സകരിയയും മുഹ്സിൻ പെരാരിയും നേടി. ഈ.മ‍.യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷൈജു ഖാലിദാണ് മികച്ച ഛായാഗ്രാഹകൻ. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനെയും ഈ.മ.യൗവിലെ അഭിനയത്തിന് പൗളി വിൽസണെയും മികച്ച സ്വഭാവ നടിമാരായി തെരഞ്ഞെടുത്തു. വിനായകനാണ് മികച്ച സ്വഭാവ നടൻ. സ്വാതന്ത്ര്യം അർധരാത്രിയിൽ, ഈ.മ.യൗ എന്നീ ചിത്രങ്ങളാണ് വിനായകനെ പുരസ്കാരത്തിനർഹനാക്കിയത്.

പുരസ്കാരങ്ങൾ:

Tags:    
News Summary - CPC Cine Award; Sudani from Nigeria won Best Fim-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.